തൊടുപുഴ: (www.kvartha.com 27.11.2014) നഗരമധ്യത്തില്‍ ഭീമന് പെരുമ്പാമ്പ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തൊടുപുഴ മൂപ്പില്‍ കടവ് പാലത്തിന് സമീപം നിര്‍മ്മാണം നടക്കുന്ന കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനോടടുത്ത കുറ്റിക്കാട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്.
പുഴയില്‍ മീന്‍ പിടിക്കാനെത്തിയവരാണ് ഇരവിഴുങ്ങി വിശ്രമിക്കുന്ന 25 കിലോയെങ്കിലും തൂക്കം വരുന്ന പെരുമ്പാമ്പിനെ കണ്ടത്. ഇവര്‍ ബഹളം വെച്ചതോടെ ജനം കൂടി. കയറിട്ട് പിടിക്കാന്‍ ശ്രമിക്കവെ പാമ്പ് മെല്ലെ ഇഴഞ്ഞ് കുറ്റിക്കാടിനുളളിലേക്ക് കയറി. പിന്നീട് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പാമ്പിനെ കാണാനെത്തിയവരുടെ തിരക്കില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Keywords: Huge python found near Thodupuzha, Idukki, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.