ഹുബ്ബുറസൂല്‍ സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവില്‍

 


ADVERTISEMENT

ഹുബ്ബുറസൂല്‍ സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവില്‍
കൊച്ചി: മിലാദ് ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന ഏഴാമത് ഹുബ്ബുറസൂല്‍ സമ്മേളനം മറൈന്‍ ഡ്രൈവില്‍ നടക്കും. ഇന്ന്‌ വൈകിട്ട് മൂന്ന്‌ മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ മഹലുകളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന, രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശറഫല്‍ അനാം മൗലീദ് സദസും ഉണ്ടായിരിക്കും. സമ്മേളനത്തില്‍ ജില്ലാ ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കല്‍ത്തറ പി. അബ്ദുള്‍ ഖാദര്‍ മദ്നി സ്വാഗതം പറയും. ഡോ. എ.പി അബ്ദുള്‍ ഹക്കിം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. താജുല്‍ ഉലമ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ദുആയ്ക്ക് നേതൃത്വം നല്‍കും.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia