ടയറിന് അടിയില്‍പ്പെട്ട വീട്ടമ്മയുടെ വലതുകാല്‍ മുറിച്ചു­മാറ്റി

 


ADVERTISEMENT

ടയറിന് അടിയില്‍പ്പെട്ട വീട്ടമ്മയുടെ വലതുകാല്‍ മുറിച്ചു­മാറ്റി
കോട്ടയം: ടയറിന് അടിയില്‍പ്പെട്ട വീട്ടമ്മയുടെ വലതുകാല്‍ മുറിച്ചുമാറ്റി. ബസില്‍ കയറുന്നതിനു മുന്‍പ് വണ്ടി മുന്‍പോട്ട് നീങ്ങിയതിനെ തുടര്‍ന്ന് മുന്‍ ചക്രത്തിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ വില്ലൂന്നി കുന്നം പുറത്ത് പരേതനായ കെ.എന്‍ വാസുവിന്റെ ഭാര്യ ശാന്തമ്മ(60)യുടെ വലതുകാലാണ് മുട്ടിനുമുകളില്‍ മുറിച്ചുമാറ്റിയ­ത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിക്ക് ഉച്ചഭക്ഷണവുമായി പോയതായിരുന്നു ശാ­ന്ത. ഡ്രൈവര്‍ അശ്രദ്ധയോടെ ബസ് മുന്നോട്ടെടുത്തതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കോലാട്ട് അമ്പലത്തിനു സമീപമുള്ള ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ശ്രീലക്ഷ്മി ബസില്‍ കയറാനെത്തിയതാണ് ശാന്തമ്മ. ഫുട് ബോര്‍­ഡി­നടുത്ത് എത്തിയപ്പോഴേക്കും ബസ് മുന്നോട്ട് നീങ്ങി. അപകടത്തെ തുടര്‍­ന്ന് ഡ്രൈവറും കണ്ടക്ട്‌റും ഓടി രക്ഷപെട്ടു.

Keywords: Driver, Bus, Conductor, Santhamma, Hospital, Sister, Food, Kerala Vatha, Malayalam Vartha, Malayalam News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia