കാണാതായ വൃദ്ധയെ കൊന്നത്; കാരണം മകനും മകളും തമ്മിലെ അരുതാത്ത ബന്ധം
May 20, 2013, 12:21 IST
ADVERTISEMENT
പനമരം: ഒന്നര വര്‍ഷം മുമ്പ് കാണാതായ വൃദ്ധയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. പരിയാരം നളന്ദയില്‍ മാധവന് നമ്പ്യാരുടെ ഭാര്യ മാലതിയാണ് (68) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാലതിയുടെ മകന് രഞ്ജിത്തിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. 2011 ഒക്ടോബര്‍ ഒമ്പതിന് രാത്രി 12 മണിയോടെയാണ് മാലതി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
മകന് രഞ്ജിത്തും മകള്‍ റീജയും തമ്മിലെ വഴിവിട്ട ബന്ധം മാലതി എതിര്‍ത്തിരുന്നു. ഇതില്‍ കുപിതരായ മക്കള്‍ മാലതിയുമായി വഴക്കുണ്ടാക്കി. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞതോടെ ഉറങ്ങികിടന്ന രഞ്ജിത്ത് അമ്മയെ ബലമായി വിഷം കുടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അമ്മ വിഷം കഴിച്ച് മരിച്ചുവെന്നും നാണക്കേടായതിനാല്‍ ആരും അറിയാതെ മൃതദേഹം മറവ് ചെയ്യണമെന്നും അച്ഛന് മാധവന് നമ്പ്യാരോട് രഞ്ജിത്തും സഹോദരിയും പറഞ്ഞു. മക്കളുടെ നീക്കം അറിയാത്ത പിതാവ് ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പിറ്റേന്ന് രാവിലെ രഞ്ജിത്ത് സമീപത്തെ രണ്ട് ആദിവാസി യുവാക്കളെ വിളിച്ച് വീടിനടുത്ത് കമ്പോസ്റ്റ് കുഴിയുണ്ടാക്കാനാവശ്യപ്പെട്ടു. ജോലിക്കുശേഷം അവര്‍ പോയപ്പോള്‍ വൈകുന്നേരം മൂന്നുമണിയോടെ രഞ്ജിത്ത് അമ്മയെ കുഴിയിലിട്ട് മൂടി.
അയല്‍വാസികളോട് അമ്മ നാട്ടിലേക്ക് പോയെന്നാണ് ഇവര്‍ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് അയല്‍ക്കാരനായ പ്രതാപചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്‍െറ ചുരുളഴിച്ചത്. വൃദ്ധയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരനും പോലീസില്‍ പരാതി നല്‍കിയിരുന്നു.
കേസ് അന്വേഷിക്കുന്ന കല്പറ്റ സി.ഐ. അബ്ദുല്‍ ഷെരീഫിന്‍െറ നിര്‍ദേശത്തില്‍ ഞായറാഴ്ച ഉച്ചക്ക് പനമരം എസ്.ഐ ഇ. രാമചന്ദ്രനാണ് രഞ്ജിത്തിനെ പരിയാരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മാലതിയുടെ മൃതദേഹം അടുത്തദിവസം തന്നെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്ന് പനമരം പൊലീസ് പറഞ്ഞു.
Summary: House wife diappeared from one and half year was murdered. Her son is arrested in connection of this murder
Keywords: Murder, Incest relation ship, Wayanad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.