പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് സര്‍ജനെ നാട്ടുകാര്‍ കയ്യോടെ പൊക്കി
Sep 14, 2015, 13:07 IST
കോട്ടയം: (www.kvartha.com 14.09.2015) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡ്യൂട്ടിസമയത്ത് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് സര്‍ജനെ നാട്ടുകാര്‍ വീടുവളഞ്ഞ് കയ്യോടെ പൊക്കി. ഞയറാഴ്ച പട്ടാപ്പകല്‍ ആണ് സംഭവം.
കുറുപ്പുന്തറയ്ക്ക് സമീപം നമ്പ്യാകുളം സ്വദേശി ദീപക് (22)ആണ് പിടിയിലായത്. ഒടുവില്‍ പോലീസ് എത്തി ഹൗസ്‌സര്‍ജനെ കൈയോടെ പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. ഇയാളുടെ പേരില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ കുറേ മാസങ്ങളായി കോട്ടയം മെഡിക്കല്‍ കോളജില്‍
ചികിത്സയിലാണ്. പിതാവിന് കൂട്ടിരിക്കാന്‍ പെണ്‍കുട്ടിയും മാതാവും ആശുപത്രിയില്‍ പോകാറുണ്ട്. ഇതിനിടെ റൗണ്ട്‌സിനെത്താറുള്ള ദീപക് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി.
കഴിഞ്ഞ ദിവസം പെണ്‍കുട്ടി മാത്രം വീട്ടിലുണ്ടായിരുന്ന അവസരത്തില്‍ ഇയാള്‍ കാറില്‍ വീട്ടിലെത്തുകയും അകത്തുകയറി കതകടയ്ക്കുകയും ചെയ്തു. ഇതിനിടെ ഡോക്ടറുടെ കാര്‍ ആരുമില്ലാത്ത സമയത്ത് വീട്ടുമുറ്റത്ത് കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ വീട് വളഞ്ഞ് പെണ്‍കുട്ടിയെ വിളിക്കുകയായിരുന്നു. ഇതോടെ ഹൗസ് സര്‍ജന്‍ പിടിക്കപ്പെടുകയും ചെയ്തു.
സംഭവം പന്തിയല്ലെന്ന് കണ്ടതോടെ ഇയാള്‍ കാറുമായി സ്ഥലം വിടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കാര്‍ തടഞ്ഞ് കോട്ടയം വെസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒടുവില്‍ പോലീസ് എത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ പെണ്‍കുട്ടി പറയുന്നത് തനിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായെന്നാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ വാദം ശരിയല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. അതേസമയം സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും റിപോര്‍ട്ടുണ്ട്.
Keywords: Kottayam, Medical College, Hospital, Treatment, Police, Report, Kerala.

Also Read:
കാന്റീനില്‍ ഗ്യാസ് ചോര്‍ന്നു; വന്‍ദുരന്തം ഒഴിവായി
Keywords: Kottayam, Medical College, Hospital, Treatment, Police, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.