യുവതിയെ തലക്കടിച്ച് വീഴ്ത്തി കവര്‍ച നടത്തിയ വീട്ടുവേലക്കാരി പിടിയില്‍
Mar 7, 2013, 10:28 IST
ADVERTISEMENT
കണ്ണൂര്‍: യുവതിയെ തലക്കടിച്ച് വീഴ്ത്തി കവര്‍ച നടത്തിയ വീട്ടുവേലക്കാരി പിടിയില്‍. പിണറായി പാണ്ഡ്യാലമുക്കിലെ പി. റസിയ (50)യെയാണ് ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കുമ്പാട് പാറക്കെട്ടിലെ ദാറുല്‍ നജാസില് ഷബനാസിനെ ബാങ്കില്‍ പണയംവെച്ച സ്വര്‍ണാഭരണത്തിന്റെ രസീത് എടുത്തുതരാമെന്ന് പറഞ്ഞ് റസിയയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി അക്രമിച്ച് 75,000 രൂപയും മൊബൈല്‍ഫോണും കവര്‍ന്നുവെന്നാണ് കേസ്.
ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. ഇതേത്തുടര്‍ന്ന് റസിയ ഒളിവിലായിരുന്നു. കഴിഞ്ഞദിവസം പെരുന്താറ്റിലെ മകളുടെ വീട്ടില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതിയില്‍ നിന്നും 65,000 രൂപയും ഫോണും കണ്ടെടുത്തിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.