വഴിയരികില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ കൊലുസിന്റെ ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചേല്‍പിച്ച് ഹോടെല്‍ ഉടമയും ജീവനക്കാരും; കളഞ്ഞുപോയെന്ന് കരുതിയ സ്വര്‍ണാഭരണം കയ്യില്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ പെണ്‍കുട്ടിയും വീട്ടുകാരും; അഭിനന്ദിച്ച് പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com 26.03.2022) വഴിയരികില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ കൊലുസിന്റെ ഉടമയെ അന്വേഷിച്ച് കണ്ടെത്തി ഹോടെല്‍ ഉടമയും ജീവനക്കാരും. ബാലരാമപുരം ജന്‍ക്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഞംഞം ഹോടെല്‍ ഉടമ ശെമീര്‍ അഹ് മദിനും ജീവനക്കാര്‍ക്കും കടയുടെ മുന്നില്‍ നിന്നുമാണ് രണ്ടര പവന്റെ സ്വര്‍ണ കൊലുസ് കിട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ റോഡരികില്‍ സ്വര്‍ണ നിറത്തിലുള്ള എന്തോ കിടക്കുന്നത് കണ്ട ജീവനക്കാരന്‍ വിവരം ഉടമയെ അറിയിക്കുകയായിരുന്നു.

വഴിയരികില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ കൊലുസിന്റെ ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചേല്‍പിച്ച് ഹോടെല്‍ ഉടമയും ജീവനക്കാരും; കളഞ്ഞുപോയെന്ന് കരുതിയ സ്വര്‍ണാഭരണം കയ്യില്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ പെണ്‍കുട്ടിയും വീട്ടുകാരും; അഭിനന്ദിച്ച് പൊലീസ്

തുടര്‍ന്ന് ശെമീറിന്റെ നിര്‍ദേശ പ്രകാരം ജീവനക്കാരന്‍ കൊലുസ് എടുത്തു കൊണ്ടുവന്ന് അദ്ദേഹത്തെ ഏല്‍പിച്ചു. പിന്നീട് കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചെങ്കിലും കൊലുസ് ലഭിച്ച ഭാഗത്തെ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നില്ല. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ സ്വര്‍ണ കൊലുസ് കിട്ടിയതായും നഷ്ടപ്പെട്ടവര്‍ ബന്ധപ്പെടണമെന്നും കാട്ടി പരസ്യം നല്‍കി. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ അടക്കം നല്‍കിയിരുന്നു. പരസ്യം ശ്രദ്ധയില്‍പെട്ട കൊലുസിന്റെ ഉടമ വടക്കേവിള സ്വദേശി ഡോ ലാവണ്യയും പിതാവ് ശശിധരനും ഹോടെല്‍ ഉടമയുമായി ബന്ധപ്പെട്ടു.

തുടര്‍ന്ന് ശെമീര്‍ അഹ് മദ് ബാലരാമപുരം എസ് ഐ വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ കൊലുസ് ഉടമയ്ക്ക് തിരികെ നല്‍കി. ശെമീറിനും ജീവനക്കാര്‍ക്കും ഇവരുമായി സഹകരിച്ച അടുത്ത കടകളിലെ വ്യാപാരികള്‍ക്കുമെല്ലാം പ്രത്യേക അഭിനന്ദനമറിയിച്ചാണ് പൊലീസുദ്യോഗസ്ഥര്‍ മടങ്ങിപ്പോയത്. തിരികെ കിട്ടാന്‍ ഇടയില്ലെന്ന് കരുതിയ സ്വര്‍ണാഭരണം യാദൃശ്ചികമായി കയ്യില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ലാവണ്യയും വീട്ടുകാരും.

Keywords: Hotel owner finds owner of lost golden anklet in Trivandrum, Thiruvananthapuram, News, Hotel, Police, Social Media, Advertisement, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia