Taxi Driver | യാത്രയ്ക്കിടെ മറന്നുവെച്ച വജ്രാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏല്‍പിച്ച് മാതൃകയായി ഓടോറിക്ഷ ഡ്രൈവര്‍
Feb 4, 2024, 12:39 IST
തൃപ്പൂണിത്തുറ: (KVARTHA) യാത്രയ്ക്കിടെ മറന്നുവെച്ച വജ്രാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏല്‍പിച്ച് മാതൃകയായി ഓടോറിക്ഷ ഡ്രൈവര്‍. ഓടോറിക്ഷ ഡ്രൈവര്‍മാരുടെ നേതൃത്വത്തിലാണ് ആഭരണം തിരികെ നല്‍കിയത്.
തൃപ്പൂണിത്തുറ എസ് എന്‍ ജന്‍ക്ഷന്‍ മെട്രോ സ്റ്റേഷനിലെ ഓടോറിക്ഷ ഡ്രൈവര്‍ ചോറ്റാനിക്കര കുന്നത്തുവീട്ടില്‍ പിആര്‍ മനോഹരന്റെ സത്യസന്ധതയിലാണ് നഷ്ടപ്പെട്ടെന്നുകരുതിയ ആഭരണം കോലഞ്ചേരി പോത്താനിക്കാട് വീട്ടില്‍ പ്രിന്‍സിക്ക് തിരികെ ലഭിച്ചത്.

മെട്രോ സ്റ്റേഷനില്‍നിന്ന് കോലഞ്ചേരിക്കുപോയ പ്രിന്‍സി ആഭരണം ഓടോറിക്ഷയില്‍ നിന്നും എടുക്കാന്‍ മറന്നതായിരുന്നു. ഓട്ടംകഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് വാഹനത്തില്‍ ആഭരണപ്പെട്ടി മനോഹരന്‍ കാണുന്നത്.
തുടര്‍ന്ന് സി ഐ ടി യു യൂനിയന്‍ അംഗങ്ങളായ മനു, അഖില്‍ എന്നിവരോടൊപ്പം കോലഞ്ചേരിയില്‍ എത്തി ഉടമയെ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഓടോറിക്ഷ സ്റ്റാന്‍ഡില്‍ എത്തിയ പ്രിന്‍സിക്ക് തൊഴിലാളികളുടെ സാന്നിധ്യത്തില്‍ മനോഹരന്‍ ആഭരണം കൈമാറി.

Keywords: Honest Auto-Rickshaw Driver Returns Passenger's Forgotten Diamond, Ernakulam, News, Diamond, Auto Rickshaw, Driver, CITU Union Members, Woman, Princy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.