Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക് ഇടിച്ച് വിദ്യാർഥി മരിച്ചു

 


മലപ്പുറം: (KVARTHA) റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക് ഇടിച്ച് വിദ്യാർഥി ദാരുണമായി മരിച്ചു. മുണ്ടക്കുളം സ്വദേശിനി മഞ്ഞിനിക്കാട് വീട്ടിൽ ആമിന ബീവിയുടെ മകൻ മുഹമ്മദ് ശമ്മാസ് (11) ആണ് മരിച്ചത്. കൊണ്ടോട്ടി - എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളം മലബാർ ഓഡിറ്റോറിയത്തിനടുത്ത് വെച്ചാണ് വെള്ളിയാഴ്ച വൈകീട്ട് 4.15 മണിയോടെ അപകടം നടന്നത്.

Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക് ഇടിച്ച് വിദ്യാർഥി മരിച്ചു

അവിൽ മിൽക് കുടിക്കാനായി പുറത്ത് പോയി റോഡ്‌ മുറിച്ച് കടക്കുന്നതിനിടെയാണ് ബൈക് ഇടിച്ചത്. ശനിയാഴ്ച മദ്രസയിലെ പൊതുപരീക്ഷ എഴുതാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ദുരന്തം. പോസ്റ്റ് മോർടത്തിനായി മൃതദേഹം കോഴിക്കോട് മെഡികൽ കോളജ് മോർചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Keywords: News, Kerala, Malappuram, Accident, Student, Obituary, Malappuram, Exam, Postmortem, Medical College, CCTV, Hit by bike while crossing road; Student dead.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia