റേഷന്‍ പഞ്ചസാരയുടെ വില ഇരട്ടിയാക്കുന്നു

 


റേഷന്‍ പഞ്ചസാരയുടെ വില ഇരട്ടിയാക്കുന്നു
ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ധനയ്ക്കു പിന്നാലെ, റേഷന്‍ പഞ്ചസാരയുടെ വിലയും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അടുത്ത യോഗത്തില്‍ പഞ്ചസാരയുടെ വിലകൂട്ടുന്ന കാര്യംചര്‍ച്ച ചെയ്യും. കിലോയ്ക്ക് 13.50 രൂപ വിലയുള്ള റേഷന്‍ പഞ്ചസാരയ്ക്ക് 23 രൂപയാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച കുറിപ്പ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ക്യാബിനറ്റിനു സമര്‍പ്പിച്ചിട്ടുണ്ട്.

2002 മാര്‍ച്ച് ഒന്നിനായിരുന്നു അവസാനമായി റേഷന്‍ പഞ്ചസാരയുടെ വില വര്‍ധിപ്പിച്ചത്. മില്ലുകളില്‍ നിന്ന് ഇപ്പോള്‍ കിലോഗ്രാമിന് 25 രൂപയ്ക്കു വാങ്ങുന്ന പഞ്ചസാരയാണ് പൊതുവിതരണ ശൃംഖലയിലൂടെ 13.50 രൂപയ്ക്കു നല്‍കുന്നത്. പഞ്ചസാര സബ്‌സിഡി ഇനത്തില്‍ വര്‍ഷം 1,300 കോടിയിലേറെ രൂപ ചെലവാകുന്നു. ഇന്ധന സബ്‌സിഡി മാത്രമല്ല ഭക്ഷ്യ സബ്‌സിഡിയും വെട്ടിക്കുറയ്ക്കണം സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനു മുന്‍പ് റേഷന്‍ പഞ്ചസാര വില വര്‍ധനക്കാര്യം സര്‍ക്കാര്‍ പരിഗണനയ്ക്കു വന്നപ്പോള്‍ വിലക്കയറ്റം ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു. റേഷന്‍ പഞ്ചസാര വില കൂട്ടിയാല്‍ അതു പൊതുവിപണിയിലും പ്രതിഫലിക്കും. ഇതിനിടെ, ഡീസല്‍ വില വര്‍ധിപ്പിച്ചതു മൂലമുണ്ടായ പ്രതിഷേധം കുറയ്ക്കാന്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കൂട്ടുന്നതും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഏഴു ശതമാനം വര്‍ധിപ്പിച്ച് 72 ശതമാനമാക്കാനാണു നീക്കം. 65 ശതമാനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത.

keywords: sugar, kerala, ration, distribution, price hike, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia