രാഹുല്‍ ഈശ്വര്‍ വിവാദം: കണ്ഠരര് മഹേശ്വരരുടെ അപേക്ഷ ഹൈക്കോടതി നിരസിച്ചു

 



രാഹുല്‍ ഈശ്വര്‍ വിവാദം: കണ്ഠരര് മഹേശ്വരരുടെ അപേക്ഷ ഹൈക്കോടതി നിരസിച്ചു
കൊച്ചി: ശബരിമല ശ്രീകോവിലില്‍ തന്റെ പരികര്‍മ്മിയായി കൊച്ചുമകന്‍ രാഹുല്‍ ഈശ്വറിനെ കയറാന്‍ അനുവദിക്കണമെന്ന തന്ത്രി കണ്ഠരര് മഹേശ്വരരുടെ അപേക്ഷ ഹൈക്കോടതി നിരസിച്ചു. തല്‍ക്കാലം തന്ത്രിക്ക് നിലവിലുള്ള പരികര്‍മ്മികള്‍ മതിയെന്നും അധികം പരികര്‍മ്മികള്‍ വേണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു. തന്ത്രിയുടെ അപേക്ഷ പരിഗണിച്ച കോടതി തന്ത്രിക്കും പന്തളം രാജാവിനും നോട്ടീസ് അയച്ചു. തന്ത്രിയുടെ പരാതിയിലെ വിശ്വാസ്യത ബോധ്യപ്പെടാനാണ് നോട്ടീസ് അയച്ചത്.

തന്ത്രിയുടെ പരികര്‍മ്മിയായി ശ്രീകോവിലില്‍ കയറാനെത്തിയ രാഹുല്‍ ഈശ്വറിനെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തടഞ്ഞിരുന്നു. തന്ത്രിയുടെ മകളുടെ മകനായ രാഹുല്‍ ഈശ്വറിന് ആചാരമനുസരിച്ച് ശബരിമലയില്‍ താന്ത്രികാവകാശം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് രാഹുലിനെ തടഞ്ഞത്. ഇതിനെതിരേയാണ് തന്ത്രി കണ്ഠരര് മഹേശ്വര്‍ കോടതിയെ സമീപിച്ചത്.

Keywords: Rahul Easwar, Sabarimala, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia