അമൃതാനന്ദമയി മഠത്തിനെതിരെയുള്ള പുസ്തകത്തിന് കോടതി വിലക്ക്

 


കൊച്ചി: (www.kvartha.com 09.04.2014) മാതാ അമൃതാനന്ദമയിക്കെതിരെയും മഠത്തിനെതിരെയും അമേരിക്കന്‍ വനിത ഗെയില്‍ ട്രേഡ്‌വെല്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അമൃതാനന്ദമയി മഠം ഒരു സന്യാസിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്തകത്തിന്റെ അച്ചടിയും വിതരണവും ഹൈക്കോടതി മൂന്നുമാസത്തേക്ക് തടഞ്ഞു. സ്വകാര്യവ്യക്തികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ തീരുമാനം.

വിധിയുടെ പകര്‍പ്പ് ഡി.സി. ബുക്‌സ്, പ്രസാധകന്‍ രവി ഡി.സി, മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്, അമൃതാനന്ദമയി മഠം എന്നിവര്‍ക്ക് അയച്ചുകൊടുക്കാനം ജസ്റ്റിസ് വി. ചിദംബരേഷ് നിര്‍ദ്ദേശിച്ചു.  കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അമൃതാനന്ദമയി മഠത്തിനെതിരെ രൂക്ഷ ആരോപങ്ങളുമായി അമ്മയുടെ മുന്‍ ശിഷ്യയും വിദേശവനിതയുമായ ഗെയില്‍ ട്രേഡ്‌വെല്‍ രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ബ്രിട്ടാസ് ഇവരെ ഇന്റര്‍വ്യൂ ചെയ്തതും ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഈ അഭിമുഖം കൂടി ഉള്‍പ്പെടുത്തിയാണ്  ഡി.സി. അമൃതാനന്ദമയി മഠം ഒരു സന്യാസിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

അമൃതാനന്ദമയി മഠത്തിനെതിരെയുള്ള പുസ്തകത്തിന് കോടതി വിലക്ക്ദിവസങ്ങള്‍ക്ക് മുമ്പ് പുസ്തകം ഇറക്കിയിതിന്റെ പേരില്‍ പ്രസാധകന്‍  രവി ഡി.സിയുടെ വീടിനുനേരെയും ഡി.സിയുടെ ചില സ്ഥാപനങ്ങള്‍ക്കുനേരെയും കല്ലേറുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: High Court, Stay, Gayle Tradewell, Amruthanadhamayi, Book, DC Books, Ravi D.C, John Britas, Kairali TV
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia