Fridge Cleaning Tips | ഫ്രിഡ്ജ് എളുപ്പത്തില്‍ വൃത്തിയാക്കാനുള്ള വഴികള്‍ ഇതാ!

 


കൊച്ചി: (KVARTHA) തിരക്കിട്ട ജീവിത യാത്രയില്‍ പലപ്പോഴും വീടും വീട്ടുപകരണങ്ങളൊന്നും തന്നെ വൃത്തിയാക്കാന്‍ സമയം ലഭിച്ചെന്ന് വരില്ല. അതുകൊണ്ടുതന്നെ വളരെ അലങ്കോലമാകാന്‍ കാരണമാകുന്നു. ഇലക് ട്രോണിക് സാധനങ്ങളെല്ലാം ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കില്‍ പൊടിപിടിച്ച് പെട്ടെന്ന് നശിച്ചുപോകുന്നു.
Fridge Cleaning Tips | ഫ്രിഡ്ജ് എളുപ്പത്തില്‍ വൃത്തിയാക്കാനുള്ള വഴികള്‍ ഇതാ!
അടുക്കളയും വീട്ടിലെ മറ്റ് സ്ഥലങ്ങളും പോലെ തന്നെ ഫ്രിഡ്ജും വൃത്തിയായി വയ്ക്കേണ്ടത് അത്യാവശ്യമാണ്. പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷണസാധനങ്ങളും സൂക്ഷിക്കുന്നത് കൊണ്ട് ഫ്രിഡ്ജ് (Refrigerator)കേടുവന്നു പോകാനും അതില്‍ അണുക്കള്‍ വളരാനും പിന്നീട് അവ പെറ്റുപെരുകാനുമുള്ള സാഹചര്യമുണ്ട്.

ഇതുമൂലം ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ പോലും സാധ്യതയേറെയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ ഫ്രിഡ്ജ് വൃത്തിയാക്കുകയും ദുര്‍ഗന്ധം അകറ്റി ഭക്ഷണം ഫ്രഷ് ആയി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. വീട്ടിലെ ഫ്രിഡ് ജ് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം എന്ന് നോക്കാം.

*വൃത്തിയാക്കാന്‍ തുടങ്ങുന്നതിനു മുമ്പ് റഫ്രിജറേറ്റര്‍ ഓഫ് ചെയ്യുക

* മോശമായിപ്പോയ ഭക്ഷണസാധനങ്ങളടക്കം ഫ്രിഡ്ജില്‍ നിന്ന് എല്ലാ സാധനങ്ങളും നീക്കം ചെയ്യുക.

* ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനായി ഡിഷ് വാഷ് ജെല്‍ (Dish Wash Gel), വെള്ളം, സ്‌പോഞ്ച്, കോട്ടണ്‍ തുണി, വിനാഗിരി, നാരങ്ങ, മൃദുവായ നാരുകളുള്ള ബ്രഷ്, ബേകിംഗ് സോഡ(Baking Soda) എന്നിവ തയാറാക്കി വയ്ക്കുക

*ട്രേ, വെജിറ്റബിള്‍ ബാസ്‌കറ്റ്(Vegetable Basket) എന്നിവ പുറത്തെടുത്ത് കഴുകുക: ഫ്രിഡ്ജിന്റെ ഷെല്‍ഫുകളും ട്രേകളും നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍, അവ ആദ്യം കഴുകുക. കറപിടിച്ച ട്രേകള്‍ ചൂടുള്ള സോപ് ലായനിയില്‍ മുക്കി വയ്ക്കുക. ഡിഷ് വാഷ് ജെല്‍ ഉപയോഗിച്ച് കുതിര്‍ത്ത് കഴുകുക.

*കടുത്ത കറകള്‍ നീക്കാം: ഏതെങ്കിലും കടുത്ത കറകളും പാടുകളും നീക്കം ചെയ്യുവാനായി, രണ്ട് ടേബിള്‍ സ്പൂണ്‍ വീതം വിനാഗിരിയും ബേകിംഗ് സോഡയും ചേര്‍ത്ത് ഒരു പേസ്റ്റ് (ജമേെല) ഉണ്ടാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് പാടുകള്‍ നീക്കം ചെയ്യാന്‍ ഒരു വൃത്തിയുള്ള തുണി ഉപയോഗിക്കുക. അതിനു ശേഷം, ഒരു സ്‌പോഞ്ച് വെറും വെള്ളത്തില്‍ മുക്കി ഫ്രിഡ്ജ് തുടച്ചു വൃത്തിയാക്കുക. ഫ്രിഡ്ജിന്റെ അകത്തെ മൂലകള്‍ നന്നായി വൃത്തിയാക്കാന്‍ പ്രത്യേകം ഓര്‍ക്കുക.

*ഫ്രിഡ്ജിന്റെ അകവും പുറവും വൃത്തിയാക്കുക: ഫ്രിഡ്ജിന്റെ അകത്തെ ഭാഗം വൃത്തിയാക്കാന്‍, ഒരു ടീസ് പൂണ്‍ ഡിഷ് വാഷ് ലിക്വിഡ് ഒരു പാത്രം വെള്ളത്തില്‍ കലര്‍ത്തി ലായനി ഉണ്ടാക്കുക. ഈ ലായനിയില്‍ വൃത്തിയുള്ള ഒരു സ്‌പോഞ്ച് നനച്ച് ഫ്രിഡ്ജിന്റെ ഉപരിതലം തുടയ്ക്കുക.

*ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ തുടയ്ക്കുക. ഈര്‍പ്പം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. അതുപോലെ തന്നെ അകം ഭാഗവും നന്നായി തുടച്ച് വൃത്തിയാക്കുക. ഉരച്ച് വൃത്തിയാക്കാന്‍ ശ്രമിക്കരുത്. ഇത് ഫ്രിഡ്ജില്‍ പോറലുകള്‍ വീഴ്ത്താം.

*ഗാസ്‌കറ്റ് (Gasket) വൃത്തിയാക്കുക: ഒരു പാത്രത്തില്‍ 1 കപ്പ് വീതം വിനാഗിരിയും വെള്ളവും കലര്‍ത്തുക. ഈ ലായനിയില്‍ വൃത്തിയുള്ള തുണി മുക്കി ഗാസ്‌കറ്റ് തുടയ്ക്കുക. വൃത്തിയുള്ള തൂവാല കൊണ്ട് തുടച്ച് ഉണക്കുക. അതിനുശേഷം, മൃദുവായ ബ്രഷ് ഉപയോഗിച്ച് കുറച്ച് നാരങ്ങയും അവശ്യ എണ്ണയും ഗാസ്‌കറ്റില്‍ പുരട്ടുക. ഇത് ഗാസ്‌കറ്റ് റബറിനെ മൃദുലമായി നിലനിര്‍ത്തും.

* ഡോര്‍ ഹാന്‍ഡിലുകള്‍ വൃത്തിയാക്കുക: അര ടീസ്പൂണ്‍ ഡിഷ് വാഷ് ലിക്വിഡ് അര ടീസ്പൂണ്‍ വിനാഗിരി എന്നിവ ഒരു പാത്രം ചൂടുവെള്ളത്തില്‍ കലര്‍ത്തി യോജിപ്പിക്കുക. ഇത് നല്ലൊരു ഫ്രിഡ്ജ് ക്ലീനര്‍ ആണ്. ഈ ലായനിയില്‍ ഒരു സ്‌പോഞ്ച് നനച്ച് ഫ്രിഡ്ജ് നന്നായി തുടച്ച് വൃത്തിയാക്കുക. അവശിഷ്ട ഈര്‍പ്പം നീക്കം ചെയ്യാന്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് തുടയ്ക്കുക.

*അകം വൃത്തിയാക്കിയ ശേഷം ഒരു കോട്ടണ്‍ തുണി കൊണ്ട് തുടച്ച് ഈര്‍പ്പം നീക്കിയ ശേഷം വൃത്തിയാക്കിയ ട്രേകളും ബാസ്‌കറ്റും അതാത് സ്ഥാനത്ത് തിരികെ വെയ്ക്കാം. ഭക്ഷണങ്ങള്‍ വളരെ വൃത്തിയായി ബോക്‌സിലോ കവറിലോ ആക്കിയ ശേഷം തിരികെ വെയ്ക്കുക. ചീഞ്ഞതോ കേടായതോ ആയവ ഉപേക്ഷിക്കുക. എല്ലാ മൂന്ന് മാസത്തിലൊരിക്കലെങ്കിലും ഫ്രിഡ്ജ് ഈ രീതിയില്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

Keywords: Here are some easy ways to clean your fridge, Kochi, News, Cleaning Fridge, Easy Tips, Health, Food, Warning, Gasket, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia