Heavy Rain | ശക്തമായ മഴ: തലസ്ഥാനത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷം, വീടുകളില്‍ വെള്ളം കയറി, കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി, മണ്ണിടിച്ചിലും; മതിലിടിഞ്ഞ് വീണ് യുവാവിന് പരുക്കേറ്റു

 


തിരുവനന്തപുരം: (KVARTHA) തലസ്ഥാനത്ത് ശക്തമായ മഴയില്‍ വെളളക്കെട്ട് രൂക്ഷം, വീടുകളില്‍ വെള്ളം കയറി, ഇതോടെ കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. തേക്കുമൂട് ബണ്ട് കോളനിയിലാണ് വെളളം കയറിയത്. തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തീരമേഖലകളിലും വെളളം കയറി ജനങ്ങള്‍ ദുരിതത്തിലാണ്. അഞ്ചുതെങ്ങ് വെള്ളത്തിനടിയിലായ അവസ്ഥയിലാണ്.

കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളില്‍ വെള്ളം കയറി. പുത്തന്‍പാലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് 45 പേരെ കാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തന്‍കോട് കരൂര്‍ ഏഴു വീടുകളില്‍ വെള്ളം കയറി. അതുപോലെ ടെക്‌നോപാര്‍കിലും വെള്ളക്കെട്ട് രൂക്ഷമാണ്.

Heavy Rain | ശക്തമായ മഴ: തലസ്ഥാനത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷം, വീടുകളില്‍ വെള്ളം കയറി, കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി, മണ്ണിടിച്ചിലും; മതിലിടിഞ്ഞ് വീണ് യുവാവിന് പരുക്കേറ്റു

അതിനിടെ മതിലിടിഞ്ഞ് വീണ് പോത്തന്‍കോട് സ്വദേശിക്ക് പരുക്കേറ്റു. പോത്തന്‍കോട് കല്ലുവിള സ്വദേശി അരുണിനാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീകാര്യത്തെ ഗുലാതി ഇന്‍സ്റ്റ്യൂട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ ഭാഗത്തെ മതില്‍ ഇടിഞ്ഞ് സമീപത്തെ നാല് വീടുകളുടെ മുകളിലേക്ക് പതിച്ചു. ഞായറാഴ്ച പുലര്‍ചെ 12: 30 ഓടെയാണ് സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആര്‍ക്കും പരുക്കില്ല.

കനത്ത മഴയെ തുടര്‍ന്ന് വാഴച്ചാല്‍ മലക്കപ്പാറ റോഡില്‍ മണ്ണിടിഞ്ഞു. ശനിയാഴ്ച രാത്രിയാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞത്. ഇതിനെ തുടര്‍ന്ന് മലക്കപ്പാറ റേഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ധാരണ. വൈകിട്ട് 3.30 ഓടെ അതിരപ്പിള്ളി, മലക്കപ്പാറ ചെക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടയുമെന്നും അറിയിപ്പുണ്ട്.

അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്നാട് അതിര്‍ത്തി റൂടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുതാഴുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വൈകുന്നേരത്തോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിയന്ത്രിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂടി കലക്ടര്‍ അറിയിച്ചു.

Keywords: Heavy rain and flash floods wreak havoc in Thiruvananthapuram, Thiruvananthapuram, News, Heavy Rain, Flood, Landslides, Injury, Camp, Wall Collapsed, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia