മുല്ലപ്പെരിയാര്‍: പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകണമെന്ന് മാണി
Dec 12, 2011, 13:40 IST
പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകണമെന്ന് ധനമന്ത്രി കെ.എം. മാണി. തീരുമാനമുണ്ടായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ്-എം രണ്ടാംഘട്ട സമരത്തിലേക്ക് നീങ്ങുമെന്നും ഇതില്‍ പ്രതിഷേധത്തിന്റെ രൂപവും സ്വഭാവവും മാറുമെന്നും മാണി മുന്നറിയിപ്പ് നല്‍കി. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയും ദേശീയ പാര്‍ട്ടികളും ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു. കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നം എന്നതിലുപരി ഇതിനെ മാനുഷീക പരിഗണനയുള്ള വിഷയമാക്കി കാണണമെന്നും മാണി പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനായി ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നമ്മുടെ സ്ഥലത്ത് ഡാം നിര്‍മിക്കുന്നതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Keywords: Mullaperiyar Dam, K.M.Mani, palakkad, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.