KSRTC | ഹര്‍ത്താല്‍: വെള്ളിയാഴ്ച സാധാരണ പോലെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി
Sep 22, 2022, 20:27 IST
തിരുവനന്തപുരം: (www.kvartha.com) വെള്ളിയാഴ്ച പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാധാരണ പോലെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂനിറ്റ് അധികാരികള്‍ക്കും കെ നിര്‍ദേശം നല്‍കിയതായും എസ് ആര്‍ ടി സി അറിയിച്ചു.
എന്‍ ഐ എ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് പോപുലര്‍ ഫ്രണ്ട് ആഹ്വാനം നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
Keywords: Hartal: KSRTC will operate as usual on Friday, Thiruvananthapuram, News, Harthal, KSRTC, Trending, Kerala.
ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് സഹായം തേടാനും മുന്‍കൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിന് രേഖാമൂലം അപേക്ഷ നല്‍കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്‍ ഐ എ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് പോപുലര്‍ ഫ്രണ്ട് ആഹ്വാനം നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
Keywords: Hartal: KSRTC will operate as usual on Friday, Thiruvananthapuram, News, Harthal, KSRTC, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.