Harshina | 'ഇത്രയും വര്‍ഷമായി സഹിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെനിക്കു വയ്യ. എത്രയും പെട്ടെന്ന് നീതി നടപ്പാക്കണം'; വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മാധ്യമങ്ങളോട് ഇരയായ ഹര്‍ശിന

 


കോഴിക്കോട്: (www.kvartha.com) 'ഇത്രയും വര്‍ഷമായി സഹിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെനിക്കു വയ്യ. എത്രയും പെട്ടെന്ന് നീതി നടപ്പാക്കണം' എന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ഇരയായ ഹര്‍ശിന

ചൊവ്വാഴ്ച ചേരാനിരുന്ന മെഡികല്‍ ബോര്‍ഡ് യോഗം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ശിന കോഴിക്കോട് ഡിഎംഒ ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റേഡിയോളജിസ്റ്റിനെ കിട്ടാത്തതിനാലാണ് യോഗം മാറ്റിവച്ചത്.

ഹര്‍ശിനയുടെ വാക്കുകള്‍:


മെഡികല്‍ ബോര്‍ഡ് ഇനി എന്ന് ചേരുമെന്നൊരു തീയതി അവര്‍ പറഞ്ഞില്ല. അഞ്ചാം തീയതിയെന്നു പറഞ്ഞു... എന്നാല്‍ എന്നു ചേര്‍ന്നാലും എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്കുമുന്‍പ് റിപോര്‍ട് സമര്‍പ്പിക്കുമെന്ന് കോഴിക്കോട് ഡിഎംഒ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാരണത്താലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

റിപോര്‍ട് പൊലീസിനും ആരോഗ്യവകുപ്പിനും കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൂര്‍ണമായ നീതി ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരും. സമരം നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹം ഉണ്ടായിട്ടല്ല. പൂര്‍ണമായ നീതി എത്രയും പെട്ടെന്ന് ലഭിക്കണം. അത്രയ്ക്ക് അധികം ഞാന്‍ സഹിക്കുന്നുണ്ട്. ഇതു കാണുന്നവരും അധികാരികളും ഇതൊന്നു മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്.

ഇപ്പോഴും എന്റെ മൂന്നു കുട്ടികളും അതു സഹിക്കുന്നുണ്ട്. നീതി നടപ്പാക്കിയേ പറ്റൂ. അവനവന്റെ വീട്ടിലുള്ളവര്‍ക്ക് വരുമ്പോള്‍ മാത്രമേ ഇതിന്റെ വേദന മനസ്സിലാക്കൂ എന്നുണ്ടെങ്കില്‍ ... ഏതൊരു മനുഷ്യന്റെയും വേദന ഒരുപോലെയാണെന്ന് മനസ്സിലാക്കണം. മരണം വരെ ഈയൊരൊറ്റ കാരണം കൊണ്ട് വേദന സഹിക്കാനിരിക്കുന്നതാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം.

റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാലാണ് യോഗം മാറ്റിവച്ചതെന്ന് ഡിഎംഒ പറഞ്ഞു. ഇതൊക്കെ ശ്രമിച്ചാല്‍ ലഭിക്കാവുന്നതാണെന്നാണ് മനസ്സിലാക്കുന്നത്. അവരെയാരെയും പ്രശ്‌നം ബാധിക്കുന്നില്ല. അതുകൊണ്ട് നീട്ടിക്കൊണ്ടുപോകുന്നു. പ്രശ്‌നം ബാധിക്കുന്നത് എന്നെയാണ്. റേഡിയോളജിസ്റ്റിനെ അമേരികയില്‍ നിന്നു വരുത്തേണ്ട ആവശ്യമില്ലല്ലോ.

ഈ ജില്ലയില്‍ ഇല്ലെങ്കില്‍ അടുത്ത ജില്ലയില്‍നിന്നു വരുത്താമല്ലോ. അതിനെന്താണ് ഇത്ര താമസം. എന്റെ ജീവിതം, മൂന്നു കുട്ടികളുടെ ജീവിതം, എന്നെ സഹായിക്കുന്ന ഇത്രയും ആളുകളുടെ ജീവിതം... എല്ലാ തിരക്കുകളും മാറ്റിവച്ചാണ് ഞങ്ങള്‍ ഇവിടെയെത്തുന്നത്. ഒരു റേഡിയോളജിസ്റ്റിനെ വരുത്താന്‍ എന്തിനാണ് ഇത്രയധികം സമയമെന്ന് മനസ്സിലാകുന്നില്ല. എത്രയും പെട്ടെന്നു വരുത്തി മെഡികല്‍ ബോര്‍ഡ് ചേര്‍ന്ന് എട്ടാം തീയതിക്കകം റിപോര്‍ട് സമര്‍പ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം- എന്നും ഹര്‍ശിന പറഞ്ഞു.

ഉറപ്പുപാലിച്ചില്ലെങ്കില്‍ ഈ മാസം ഒന്‍പതിന് സെക്രടേറിയറ്റിനു മുന്‍പില്‍ സമരം തുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി. ഹര്‍ശിനയുടെ ചികിത്സയുടെ ഭാഗമായി എടുത്ത എംആര്‍ഐ സ്‌കാനിങ് റിപോര്‍ട് ഉള്‍പെടെയുള്ളവ പരിശോധിക്കാന്‍ റേഡിയോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. പൊലീസിന്റെ അന്വേഷണ റിപോര്‍ടില്‍ തുടര്‍ നടപടികള്‍ ചര്‍ച ചെയ്യുന്നതിനാണ് മെഡികല്‍ ബോര്‍ഡ് യോഗം ചേരാനിരുന്നത്.

Harshina | 'ഇത്രയും വര്‍ഷമായി സഹിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെനിക്കു വയ്യ. എത്രയും പെട്ടെന്ന് നീതി നടപ്പാക്കണം'; വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മാധ്യമങ്ങളോട് ഇരയായ ഹര്‍ശിന

Keywords: Harshina, victim of scissors stuck in stomach, Demands Swift Justice, Kozhikode, News, Protest, Controversy, Radiologist, Media, Health, Trending, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia