പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്, ശ്രദ്ധിക്കുക; ഹരീഷ് പേരടി പറയുന്നു

 


കൊച്ചി: (www.kvartha.com 02.10.2021) സമൂഹത്തിൽ നടക്കുന്ന എന്ത് വിഷയത്തിനോടും ധൈര്യത്തോടെ പ്രതികരിക്കുന്ന നടനാണ് ഹരീഷ് പേരടി. എന്നാൽ ഇപ്പോഴിതാ നാടിനെ നടുക്കിയ നിഥിന കൊലപാതകത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

പെൺകുട്ടികളെ നിർബന്ധമായും ചെറുപ്പം മുതൽ കായികാഭ്യാസങ്ങൾ പഠിപ്പിക്കണമെന്നാണ് താരം ഫേസ്ബുകിൽ കുറിച്ചത്. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മൂരാച്ചി പുരുഷന്മാരുടെയും ധാരണയെന്നും ഹരീഷ് ഫേസ്ബുകില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ നിർബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങൾ പഠിപ്പിക്കുക.....കരാട്ടെ, കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗങ്ങൾ.....പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷൻമാരുടെയും ധാരണ...അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്.....ഇത്തരം വൈകാരിക ജൻമികളെ കീഴ്പ്പെടുത്താൻ പുതിയ കാലത്തിന്റെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക...പുതിയ ജീവിതം കെട്ടിപടുക്കുക...ആശംസകൾ..

പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്, ശ്രദ്ധിക്കുക; ഹരീഷ് പേരടി പറയുന്നു

കഴിഞ്ഞ ദിവസമാണ് പാല സെന്റ് തോമസ് കോളജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനി കഴുത്തറത്ത് കൊലപ്പെട്ടത്. സംഭവത്തിൽ സഹപാഠിയും സുഹൃത്തുമായ അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം, നിഥിനയുടെ സംസ്ക്കാര ചടങ്ങുകള്‍ ബന്ധുവീട്ടില്‍ നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് നിഥിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോർടെം റിപോർടിലുള്ളത്.

Keywords:  News, Kochi, Kerala, State, Top-Headlines, Facebook Post, Facebook, Social Media, Hareesh Peradi, Nithina murder case, Hareesh Peradi Facebook post on Nithina murder case.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia