തൂക്കിലേറ്റുന്നത് നല്ല വധശിക്ഷയെന്ന്

 


കൊച്ചി: (www.kvartha.com 23/01/2015) തൂക്കിലേറ്റുന്നതാണ് ഏറ്റവും നല്ല വധശിക്ഷയെന്ന് സര്‍ക്കാര്‍. ഇതിലൂടെ വേഗത്തിലും വേതന ലഘുവായതും ദേഹം വികൃതമാവുന്നത് കുറക്കാനും കഴിയുമെന്ന് ജയില്‍ വകുപ്പ് ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ. കുമാരന്‍ ഹൈക്കോടതിയില്‍ സമര്‍പിച്ച പത്രികയില്‍ വ്യക്തമാക്കി.

തൂക്കിക്കൊല സംബന്ധിച്ച സംസ്ഥാന ജയില്‍ ചട്ടങ്ങളിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ബേസില്‍ അട്ടിപ്പേറ്റി സമര്‍പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. വധശിക്ഷ നടപ്പാക്കുമ്പോള്‍ കൈ പിന്നില്‍ ബന്ധിപ്പിക്കണമെന്ന വ്യവസ്ഥയെയാണ് കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ളത്.
തൂക്കിലേറ്റുന്നത് നല്ല വധശിക്ഷയെന്ന്

ലോകത്ത് എമ്പാടും വ്യത്യസ്ത രീതിയിലാണ് വധശിക്ഷ നടപ്പാക്കുന്നത്. തൂക്കിക്കൊലയാണ് വധശിക്ഷ നടപ്പാക്കാന്‍ ഇന്ത്യ അവലംബിച്ചിട്ടുള്ള രീതി. മറ്റ് രാജ്യങ്ങളില്‍ പീഡനം, കഴുത്തറുക്കല്‍, വൈദ്യുതാഘാതം ഏല്‍പിക്കല്‍, വിഷം കുത്തിവെക്കല്‍, വിഷവാതക ചേമ്പറില്‍ അടക്കല്‍, ദഹിപ്പിക്കല്‍ എന്നീ മാര്‍ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും ലളിതമാണ് മരണംവരെ തൂക്കിലിടുന്നത്. തൂക്കിക്കൊല ഏറ്റവും ലളിതമായതും വേഗത്തില്‍ മരണം ഉറപ്പാക്കുകയും ചെയ്യും- ജയില്‍ വകുപ്പ് ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ വിശദീകരിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : State, Government, scientific a new rule, Man’s, Hands, Behind, Hanging, Death, Sentence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia