സഭാനടപടികള്‍ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണം; ഉപരാഷ്ട്രപതി
Sep 11, 2013, 11:20 IST
തിരുവനന്തപുരം: സഭാനടപടികള്‍ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി നിയമസഭയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സഭകള്‍ ജനാധിപത്യ അധികാരം ശരിയായവിധത്തില്‍ ഉപയോഗപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മാത്രമല്ല ജനപ്രതിനിധികള്‍ നിസാരകാര്യങ്ങള്‍ക്ക് സഭ തടസപ്പെടുത്താന്‍ പാടില്ലെന്നും സഭയുടെ നടുക്കളത്തിലെത്തി ബഹളം വയ്ക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഹമീദ് അന്‍സാരി ആവശ്യപ്പെട്ടു.
തുടര്‍ന്ന് വഴുതക്കാട് ആനി മസ്‌ക്രീന്‍ സ്‌ക്വയറില്‍ ആനി മസ്‌ക്രീന്റെ പ്രതിമ
അദ്ദേഹം അനാച്ഛാദനം ചെയ്തു. ആനി മസ്‌ക്രീന്‍ ധീരയായ വനിതയായിരുന്നുവെന്ന് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
യോഗത്തിനുശേഷം പ്രൊഫ. കെ.എന്‍ പണിക്കര്‍ എഴുതിയ 'ഹിസ്റ്ററി ആസ് എ സ്ട്രഗിള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നിര്‍വഹിക്കും. വൈകിട്ട് കവടിയാര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമാ അനാച്ഛാദനത്തിനു ശേഷം 5.40 ന് വ്യോമസേനാ വിമാനത്തില്‍ ഉപരാഷ്ട്രപതി ഡെല്‍ഹിയിലേക്ക് മടങ്ങും.
Also Read:
നെഞ്ചംപറമ്പ് കിണറിലെ മണ്ണ് നീക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു
Keywords: Vice President Hamid Ansari, Niyamasabha, Visit, Thiruvananthapuram, Suspension, Hotel, Inauguration, New Delhi, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.