കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് ആദ്യ കാറ്റഗറിയില്‍ പണമടച്ച 900 പേരെ രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. താമസസൗകര്യം ഇല്ലാത്തതിനാലാണ് ഇത്രയും പേരെ രണ്ടാം കാറ്റഗറിയിലേക്ക് മാറ്റിയത്. ഹജ്ജ് സമയത്ത് മക്കയുടെ സമീപം തന്നെയുള്ള ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ച 900 പേരെയാണ് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അസീസിയ കാറ്റഗറിയിലേക്കു മാറ്റിയത്.
മക്കയുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണു ഗ്രീന്‍ കാറ്റഗറിയിലുള്ള കെട്ടിടങ്ങള്‍ താമസക്കാര്‍ക്കു ലഭിക്കുക. എന്നാല്‍, പതിനായിരം പേര്‍ക്കുള്ള കെട്ടിടങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അപേക്ഷിച്ചവരില്‍ 900 പേരെ മാറ്റുകയായിരുന്നു. കാറ്റഗറി മാറുന്നതിന് അപേക്ഷ നല്കിയവരും ഇതില്‍പ്പെടും.
ഗ്രീന്‍ കാറ്റഗറിയില്‍ 1,61,850 രൂപയും അസിസീയ കാറ്റഗറിയില്‍ 1,33,200 രൂപയുമാണ്. പണമടച്ചിട്ടും ഗ്രീന്‍ കാറ്റഗറിയില്‍ അവസരം ലഭിക്കാത്തവര്‍ക്ക് ബാക്കി തുക ഹജ്ജ് കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ തിരിച്ചു നല്‍കും. ഓരോ സംസ്ഥാനങ്ങളിലും ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവരില്‍ നറുക്കെടുപ്പു നടത്തിയാണ് ആളുകളെ കണ്ടെത്തിയത്. കാറ്റഗറി മാറിയവരുടെ വിവരങ്ങള്‍ ഹജ്ജ് കമ്മറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫിസില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ തീര്‍ഥാടകര്‍ക്കു നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ നിന്ന് അമ്പതിനായിരം തീര്‍ഥാടകര്‍ക്കാണ് ഈ വര്‍ഷം ഗ്രീന്‍ കാറ്റഗറിയില്‍ താമസം ഉറപ്പായിട്ടുള്ളത്. അറുപതിനായിരം തീര്‍ഥാടകര്‍ക്കു ഗ്രീന്‍ കാറ്റഗറിയില്‍ താമസ സൗകര്യം കണ്ടെത്താനായിരുന്നു കേന്ദ്ര കമ്മറ്റിയുടെ തീരുമാനം.
key words: biggest prayer congregation, hajj, hajj 2012, Visas , Haj , Ministry of Religious Affairs, Private Haj Organisers, Haji , Zam Zam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.