കാസര്‍കോട് ബേഡകം ഏരിയാ കമ്മിറ്റി പരിധികളില്‍ വി.എസ് പക്ഷം സ്ഥാപിച്ച കരിങ്കൊടി |
ലോക്കല്‍ സമ്മേളനങ്ങളില്‍ നിലവിലെ നേതൃത്വങ്ങളെ പലയിടത്തും മാറ്റിയിട്ടുണ്ട്. പരസ്പരം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് ജയപരാജയങ്ങള്‍ ഏറ്റുവാങ്ങുന്നത്. പലയിടത്തും അട്ടിമറിയിലൂടെ വി.എസ് പക്ഷം ലോക്കല്‍ കമ്മിറ്റികള്‍ പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രി ഗണേഷ് കുമാര്‍ വി.എസിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും, കേരള ജനത ഒന്നടങ്കം പ്രസ്തവാനയ്‌ക്കെതിരെ രാഷ്ട്രീയം മറന്ന് രംഗത്ത് വന്നതും പാര്‍ട്ടി അണികള്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചതും, പിന്നീട് സംഭവത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞതുമെല്ലാം സമ്മേളനങ്ങളില്‍ വി.എസിന് ഗുണകരമായിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഒപ്പം ബാലകൃഷ്ണപിള്ള ജയില്‍ മോചിതനായ വിഷയത്തിലും, ഐസ്‌ക്രീം പാര്‍ലര്‍ കേസിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിലും ആരോപണ വിധേയനായ വ്യവസായ മന്ത്രി കുഞ്ഞാലി കുട്ടി നിയമ സഭാ സമ്മേളത്തിനിടെ എം.എല്‍.എമാര്‍ക്ക് നല്‍കിയ സമ്മാനം സ്വീകരിക്കാതെ തിരിച്ചയച്ചതുമെല്ലാം പാര്‍ട്ടി അണികളില്‍ വി.എസിന്റെ ഇമേജ് വര്‍ദ്ധിച്ചതായും വിലയിരുത്തപ്പെടുന്നുണ്ട്.
അതേ സമയം സി.പിഎമ്മില്‍ പദവികള്‍ക്ക് കാലപരിധി നിശ്ചയിക്കാനുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം സംസ്ഥാനത്തെ സി.പിഎമ്മില്‍ വന്‍ ചലനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സ്ഥാനചലനമുണ്ടാകുമെന്ന് വാര്‍ത്തകള്‍ പരന്നതോടെ വി.എസ് പക്ഷം കൂടുതല്‍ ഉഷാറായിട്ടുണ്ട്. ഇത് ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച ഇരുനൂറോളം വരുന്ന ഏരിയാ സമ്മേളനങ്ങളില്‍ പ്രതിഫലിക്കും. നിലവില്‍ ഭൂരിഭാഗം ഏരിയാ കമ്മിറ്റികളില്‍ പിണറായി പക്ഷത്തിലധികവും മൂന്നു തവണ സ്ഥാനപദവി വഹിച്ചവരാണ്. ഏരിയാ സമ്മേളനങ്ങളില്‍ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം പ്രതിഫലമുണ്ടാക്കുമെന്നതില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ പുതുതായി നേതൃത്വത്തിലെത്തുന്നവര്‍ വി.എസ്. പക്ഷത്തുള്ളവരായിരിക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്. സി.പി.എം ഏരിയാ-ജില്ലാ സമ്മേളനങ്ങളില്‍ സമൂലമായ നേതൃത്വമാറ്റത്തിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു. പുതിയ നേതൃത്വനിര വരണമെന്നാണ് അണികളില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.
Keywords: CPM, lockal-conference, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.