ഗ്യാസ് ടാങ്കറുകൾക്ക് നിയന്ത്രണം; രാവിലെ 8-10 വരെ, വൈകിട്ട് 4-6 വരെ

 


ഗ്യാസ് ടാങ്കറുകൾക്ക് നിയന്ത്രണം; രാവിലെ 8-10 വരെ, വൈകിട്ട് 4-6 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന ടാങ്കറുകളുട നീക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ടാങ്കറുകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം എണ്ണക്കമ്പനികള്‍ക്കും കരാറുകാര്‍ക്കുമായിരിക്കും. അപകടങ്ങളുണ്ടായാല്‍ എണ്ണകമ്പനികളെ പ്രതിചേര്‍ത്ത് കേസെടുക്കാനും യോഗത്തില്‍ തീരുമാനമായി.

രാവിലെ 8 മണി മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ ആറുവരെയും ഉള്ള സമയത്ത് പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കറുകള്‍ നിരത്തിലിറക്കാന്‍ പാടില്ല എന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഏറ്റവും തിരക്ക് കൂടിയ സമയത്ത് ടാങ്കറുകളെ റോഡുകളില്‍ നിന്ന് മാറ്റി നിറുത്താണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിരുന്നു.

അതേ സമയം രാത്രി കാലങ്ങളില്‍ ടാങ്കറുകള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. ടാങ്കറുകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല കോണ്‍ട്രാക്ട് എടുക്കുന്നവര്‍ക്കും എണ്ണകമ്പനികള്‍ക്കും തുല്യമായിരിക്കും. എല്ലാ ടാങ്കര്‍ ലോറികളിലും രണ്ട് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഉണ്ടാകണം. ഇവരുടെ ഡ്യൂട്ടിസമയം കൃത്യമായി നിഷ്ക്കര്‍ഷിക്കണം. അപകടങ്ങളുണ്ടായാല്‍ എണ്ണകമ്പനികളെ കൂടി പ്രതിയാക്കികൊണ്ടാകും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക.

Keywords: Kerala, Gas tankers, restricted, Movement,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia