തിരുവനന്തപുരം: വിവാദങ്ങള്‍ നിറഞ്ഞുനില്‍ക്കെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനു പിന്നാലെ ഗവര്‍ണര്‍ നിഖില്‍ കുമാറിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം. പതിമൂന്നാം കേരള നിയമസഭയുടെ പത്താം സമ്മേളനമാണിത്.
സ്മാര്‍ട്ട്‌സിറ്റിയില്‍ 12,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും 300 കിലോമീറ്റര്‍ തീരദേശപാത വികസിപ്പിക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
പാചക വാതക വില വര്‍ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധം നയപ്രഖ്യാപനത്തിന് ഇടയില്‍ ഉണ്ടായെങ്കിലും പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയില്ല. അടിസ്ഥാന വികസനത്തിനും ഭരണ നവീകരണത്തിനും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കവും കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതുമായ നയപരിപാടികളും പദ്ധതികളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം 2015 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കും. താലൂക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നടപ്പാക്കും. 60,000 വീടുകള്‍ കൂടി ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെകുറിച്ച് ഈ വര്‍ഷം അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് കരമന-കളയിക്കാവിള പാതാ വികസനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഭൂമിയുടെ റീസര്‍വെ ഈ വര്‍ഷം പുനരാരംഭിക്കും. കൊച്ചിയില്‍ അന്താരാഷ്ട്ര ബിസിനസ് മീറ്റ് സംഘടിപ്പിക്കും. കാര്‍ഷികമേഖലക്കായി നെതര്‍ലാന്‍ഡ് സഹായത്തോടെ സാങ്കേതിക കേന്ദ്രം. കൊച്ചിയില്‍ രണ്ട് ഇലക്ട്രൊ മാനുഫാക്ചറിങ് ക്‌ളസ്റ്ററുകള്‍ സ്ഥാപിക്കും. വിമാനത്താവളങ്ങളില്ലാത്ത പത്ത് ജില്ലകളില്‍ ഹെലിപാഡുകള്‍ നിര്‍മിക്കും. കൊച്ചി തേവരയില്‍ പുതിയ ബസ് സ്‌റ്റേഷന്‍ നിര്‍മിക്കും. പോളി ഹൗസ് ഫാമിങ്ങിന് ധനസഹായം നല്‍കും.
എല്ലാ മെഡിക്കല്‍ കൊളജ് ആശുപത്രികളിലും വന്ധ്യതാ ചികിത്സക്കായി പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും 10 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ ചികിത്സാ ആര്‍.സി.സി നിലവാരത്തിലേക്ക് ഉയര്‍ത്തും.
ക്ഷീരമേഖലയിലെ മികച്ച സഹകരണസംഘത്തിന് വര്‍ഗീസ് കുര്യന്‍ സ്മാരക പുരസ്‌കാരം നല്‍കും. അന്യ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരും. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് യു.ഐ.ഡി നമ്പര്‍ നല്‍കും. പഞ്ചായത്തുകള്‍ വഴി സ്വയംസഹായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ രണ്ട് ലക്ഷം രൂപാ ധനസഹായം. ദരിദ്രര്‍ക്ക് ഭവനനിര്‍മ്മാണത്തിനായി സ്‌റ്റേറ്റ് റിസ്‌ക് ഫണ്ട് നടപ്പാക്കും.
പാഠ്യപദ്ധതിയില്‍ അടുത്ത അധ്യയന വര്‍ഷം സമഗ്രപരിഷ്‌കരണം. കോളജുകള്‍ ഇല്ലാത്ത എല്ലാ നിയോജകമണ്ഡലങ്ങളിലും കോളജുകള്‍ സ്ഥാപിക്കും. മികച്ച വിദ്യാര്‍ഥികളുടെ പരിശീലനത്തിന് പ്രൈമറി തലത്തില്‍ ടാലന്റ് ഫണ്ട്. പാരമ്പര്യ ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണനം ചെയ്യും. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്കായി പ്രത്യേക പാക്കേജ്. കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കും.
എല്ലാ ചെക്ക് പോസ്റ്റിലും പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ലാബ് സംവിധാനം. ആദിവാസി കോളനികളിലേക്ക് റോഡ് സൗകര്യത്തിന് 100 കോടി രൂപ ധനസഹായം നല്‍കും. ഇ-ഗവേണന്‍സില്‍ 500 സേവനങ്ങള്‍ കൂടി ഉള്‍പെടുത്തും. ഏഴ് ബസ് സ്‌റ്റേഷനുകളില്‍ ഷോപ്പിങ് കോംപ്‌ളക്‌സുകള്‍. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ പലിശ രഹിത വായ്പ.
പിന്നാക്കമേഖലകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ഹൈ പവര്‍ കമ്മിറ്റി, അട്ടപ്പാടിയുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, കൂടാതെ അട്ടപ്പാടി മേഖലയിലെ പോഷകാഹാര കുറവ് പരിഹരിക്കന്‍ പ്രത്യേക പദ്ധതി, ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന നിര്‍മാണ പദ്ധതി എന്നിവയും നയപ്രഖ്യാപനത്തിലുണ്ട്.
ജനമൈത്രി സംവിധാനം 50 പോലീസ് സ്‌റ്റേഷനില്‍ കൂടി വ്യാപിപ്പിക്കും. അഗ്‌നിശമനസേനാ വിഭാഗത്തിന് പ്രത്യേക ഇന്‍ഷ്വറന്‍സ് പരിരക്ഷ. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയമിക്കും.
സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും മുന്നേറ്റം നടത്തിയതായി നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കാരുണ്യ ലോട്ടറി സാമൂഹ്യരംഗത്ത മികച്ച മാതൃകയാണ്. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. സംസ്ഥാനത്ത് 98 ശതമാനം പേര്‍ ആധാര്‍ രജിസ്‌ട്രേഷന്‍ ചെയ്തു. അടിസ്ഥാന സൗകര്യ വികസനം, വ്യവസായിക വളര്‍ച്ചക്ക് പ്രധാനമാണ്. 7.5 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നതായും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
കൂലിക്കാര്യത്തില്‍ പിടിവാശി: പരപ്പയില്‍ കുടിവെള്ളംപോലും ഇറക്കാന്‍ അനുവദിക്കാതെ ചുമട്ടുകാര്‍
Keywords: Thiruvananthapuram, Governor, Aadhar Card, House, Conference, V.S Achuthanandan, Governor Nikhil Kumar, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.