കിഴക്കമ്പലം സംഘര്‍ഷം; പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചിലവ് സര്‍കാര്‍ വഹിക്കും
Dec 28, 2021, 11:39 IST
തിരുവനന്തപുരം: (www.kvartha.com 28.12.2021) കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചിലവ് സര്‍കാര്‍ വഹിക്കാന്‍ തീരുമാനിച്ചു. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണവും നല്‍കും. വിവിധ കോണികളില്‍നിന്നുള്ള വിമര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം.
ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാര്‍ക്ക് സര്‍കാര്‍ ചികിത്സാ സഹായം ഇതുവരെ നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. അതിനിടെ, തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തപ്പോഴും പൊലീസുകാര്‍ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നുവെന്നാണ് വിവരം.
ഡ്യൂടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചിലവ് വഹിക്കേണ്ട ഉത്തരവാദിത്തം സര്‍കാരിന് ഉണ്ടെന്നും കേരള പൊലീസ് അസോസിയേഷന്‍ പറഞ്ഞിരുന്നു. വിവരം സര്‍കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സാ ചിലവ് പൊലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്.
പൊലീസിനെതിരെ അക്രമം ഉണ്ടായ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സേനയ്ക്ക് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നിര്‍ദേശം നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.