ADVERTISEMENT
കൊച്ചി: അതിരപ്പള്ളിയില്‍ വാഹന പരിശോധനക്കിടെ വനപാലകരുടെ മൂക്കിടിച്ച് തകര്‍ത്ത കേസില്‍ പ്രതിയായ നടന്‍ കലാഭവന്‍ മണിക്ക് ക്രിമിനല്‍ പശ്ചാത്തലം മുമ്പേതന്നെ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. 2010ലും 2011ലും ട്രാഫിക് പോലീസുകാരെയും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിനെയും ആക്രമിച്ച കേസില്‍ മണിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്ളതായും സര്‍ക്കാര്‍ സത്യവാങ്ങ് മൂലത്തില്‍ വ്യക്തമാക്കി.
വനപാലകര്‍ തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നുമുള്ള മണിയുടെ പരാതി കളവാണെന്നും ഡി.ജി.പി. കോടതിയെ ബോധിപ്പിച്ചു. വനപാലകരെ അക്രമിച്ച കലാഭവന്‍ മണി സമര്‍പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് സര്‍ക്കാറിന്റെ നിലപാട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചിരിക്കുന്നത്.
വനപാലകര്‍ക്കെതിരെ മണിയുടെ സുഹൃത്തിന്റെ പരാതിയും വ്യാജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വടിയും കൈയും ഉപയോഗിച്ച് മര്‍ദിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന്റെ മൂക്കിന്റെ പാലം തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഔദ്യാഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനും രണ്ടു വകുപ്പുകളിലായാണ് മണിക്കും സുഹൃത്തിനുമെതിരെ കേസെടുത്തിട്ടുള്ളത്. 10 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മണിയും സുഹൃത്തും ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
വനപാലകരെ ആക്രമിച്ച മണി ഉപയോഗിച്ചിരുന്ന ആയുധം പിടികൂടേണ്ടതുണ്ട്. ഇതിനായി മണിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും വേണം. അതുകൊണ്ടുതന്നെ പ്രതിക്ക് കേസിന്റെ പ്രാരംഭഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മണിക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെയും മറ്റും സ്വാധീനിച്ച് കേസില്ലാതാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിരപ്പിള്ളി വെറ്റിലപ്പാറ പോലീസാണ് മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുള്ളത്.
താന്‍ നിരപരാധിയാണെന്നും ബോധപൂര്‍വം കേസെടുക്കുകയായിരുന്നെന്നും വനപാലകരെ രക്ഷിക്കാനാണ് പോലീസ് കേസെടുത്തതെന്നും വ്യക്തമാക്കിയാണ് മണി മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരിക്കുന്നത്. വാദം പൂര്‍ത്തിയാക്കിയ കേസില്‍ ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ ഹരജി വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ മണി കേരളത്തിന് പുറത്താണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മൈസൂരിലെ രഹസ്യകേന്ദ്രത്തില്‍ മണിയുള്ളതായും സൂചനയുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ മണി പോലീസില്‍ കീഴടങ്ങുമെന്നാണ് വിവരം.

Keywords: Kerala, Actor, Kalabhavan Mani, Case, Police, High Court of Kerala, Kochi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.