കിലോയ്ക്ക് 400 മുതല്‍ 600 വരെ വിലയില്‍ വാള , കരിമീന്‍, കൊഞ്ച് എന്നിങ്ങനെ നാടന്‍ മത്സ്യങ്ങള്‍; കടല്‍ മീനുകളില്‍ മാരക വിഷവസ്തുക്കള്‍ കലര്‍ത്തുന്നതിനാല്‍ ഉള്‍നാടന്‍ മത്സ്യ ബന്ധന തൊഴിലാളികളുടെ വളര്‍ത്തു മത്സ്യങ്ങള്‍ക്ക് ആവശ്യക്കാരേറെ

 



പത്തനംതിട്ട: (www.kvartha.com 10.04.2020) ഫോര്‍മാലിന്‍ പോലുള്ള കാന്‍സറിന് കാരണമാകുന്ന മാരക വിഷം കലര്‍ത്തിയ കടല്‍ മത്സ്യമാണ് വില്‍പ്പനയ്ക്ക് എത്തുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം നാടന്‍ മത്സ്യങ്ങള്‍ക്ക് പ്രിയമേറുകയാണ്. രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ ചെക്ക്പോസ്റ്റുകളിലടക്കം പിടികൂടുന്നതായ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുഴ - കായല്‍ മത്സ്യങ്ങള്‍ക്കും , വളര്‍ത്തു മത്സ്യങ്ങള്‍ക്കും ആവശ്യക്കാരേറിയിരിക്കുന്നത്.

വാള , വരാല്‍, ചേറുമീന്‍ , തൂളി, കുറുവ, കരിമീന്‍ , കോല, കൊഞ്ച്, എന്നീ നാടന്‍ മത്സ്യങ്ങള്‍ക്കും രോഹു, റെഡ് പെല്ലി, കട്ല, കുയില്‍ തുടങ്ങിയ വളര്‍ത്തു മീനുകളുമാണ് മാര്‍ക്കറ്റില്‍ യഥേഷ്ടം വിറ്റഴിയുന്നത്. പമ്പ, മണിമല എന്നീ നദികളാലും അവയുടെ കൈവഴികളാലും നിറഞ്ഞു നില്‍ക്കുന്ന പത്തനംതിട്ട ജില്ലയിലെ വിവിധ നദീ തീരങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലെ വഴിയോരങ്ങളാണ് നാടന്‍ മത്സ്യങ്ങളുടെ പ്രധാന വിപണ കേന്ദ്രങ്ങള്‍.

കിലോയ്ക്ക് 400 മുതല്‍ 600 വരെ വിലയില്‍ വാള , കരിമീന്‍, കൊഞ്ച് എന്നിങ്ങനെ നാടന്‍ മത്സ്യങ്ങള്‍; കടല്‍ മീനുകളില്‍ മാരക വിഷവസ്തുക്കള്‍ കലര്‍ത്തുന്നതിനാല്‍ ഉള്‍നാടന്‍ മത്സ്യ ബന്ധന തൊഴിലാളികളുടെ വളര്‍ത്തു മത്സ്യങ്ങള്‍ക്ക് ആവശ്യക്കാരേറെ

വള്ളക്കാരും വലക്കാരും ഉള്‍പ്പെടുന്ന ഉള്‍നാടന്‍ മത്സ്യ ബന്ധന തൊഴിലാളികളില്‍ നിന്നും ലഭിക്കുന്ന മത്സ്യങ്ങളാണ് ലഭ്യമാകുന്നതിലേറെയും. കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നാണ് കരിമീന്‍ , കൊഞ്ച് എന്നിവയടക്കമുള്ള കായല്‍ മത്സ്യങ്ങള്‍ അധികമായും എത്തുന്നത്. പുളിക്കീഴ്, നീരേറ്റുപുറം, കറ്റോട് , നെല്ലാട്, ഇരവിപേരൂര്‍, കുറ്റൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും നാടന്‍ മത്സ്യ വിപണന കേന്ദങ്ങളുള്ളത്.

രാവിലെ ഏഴു മണിയോടെ ആരംഭിക്കുന്ന കച്ചവടം ഉച്ചയോടു കൂടി അവസാനിക്കും. വാള , കരിമീന്‍ , കൊഞ്ച് എന്നിവയ്ക്ക് കിലോയ്ക്ക് 400 മുതല്‍ 600 രൂപ വരെയാണ് വില. വരാല്‍, ചേറുമീന്‍ എന്നിവ 250 മുതല്‍ 400 രൂപ വരെ ലഭ്യമാകും. മറ്റുള്ളവയ്ക്ക് 100 മുതല്‍ 150 വരെയാണ് കിലോയ്ക്ക് വില. ആവശ്യക്കാര്‍ക്ക് മീന്‍ വെട്ടി വൃത്തിയാക്കി ലഭിക്കുമെന്നതും മീന്‍ വാങ്ങാനെത്തുന്നവര്‍ക്ക് എളുപ്പമാകുന്നു.

Keywords:  News, Kerala, pathanam, fish, Fishermen, Food, Good Demand for Inland Fishery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia