ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് പുതുക്കാന്‍ സുവര്‍ണാവസരം; ഇളവ് മാര്‍ച്ച് 31വരെ

 


തിരുവനന്തപുരം: (www.kvartha.com 12.02.2020) ലൈസന്‍സ് പുതുക്കാന്‍ കാലാവധി കഴിഞ്ഞെങ്കില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെയും ഇനി പുതുക്കാന്‍ സുവര്‍ണാവസരം. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച് 31വരെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിന് മുന്‍പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.

ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് പുതുക്കാന്‍ സുവര്‍ണാവസരം; ഇളവ് മാര്‍ച്ച് 31വരെ

പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്ത് നിര്‍ദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍, കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍ച്ചുവരെ ഇളവ് നല്‍കിയത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുള്ളിലാണെങ്കില്‍ അപേക്ഷാഫീസും പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. ഇതു സംബന്ധിച്ച് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത സെക്രട്ടറി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശംനല്‍കി.

കേന്ദ്ര നിയമഭേദഗതിയെത്തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ നല്‍കി പുതുക്കാന്‍ കഴിയുകയുള്ളൂ. ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം എന്നതായിരുന്നു വ്യവസ്ഥകള്‍.
 
Keywords:  News, Kerala, Thiruvananthapuram, Driving Licence, Application, Golden opportunity to renew license  is until March 31
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia