Gold Seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 43 ലക്ഷം വിലമതിക്കുന്ന 801 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി

 


കോഴിക്കോട്: (KVARTHA) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 43 ലക്ഷം വിലമതിക്കുന്ന 801 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ജിദ്ദയില്‍ നിന്നുമെത്തിയ പാലക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അശ്‌റഫ് അലി(40) യില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Gold Seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 43 ലക്ഷം വിലമതിക്കുന്ന 801 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന സംഭവത്തില്‍ സി ഐ എസ് എഫ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സി ഐ എസ് എഫ് അസിസ്റ്റന്റ് കമന്റന്റ് നവീന്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സി ഐ എസ് എഫ് ഡയറക്ടര്‍ ജെനറല്‍ നീന സിംഗിന്റെതാണ് ഉത്തരവ്.

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തിന് ഒത്താശ ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സി ഐ എസ് എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. നവീന് പുറമേ കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Keywords: G old worth Rs 43 lakh seized at Karipur airport, Kozhikode, News, Customs, Seized, Gold, Karipur airport, Passenger, Flight, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia