സ്‌കൂടെറിലെത്തി മാല പൊട്ടിച്ചു; സംഭവം കണ്ടുകൊണ്ട് മരത്തിന് മുകളില്‍ മരംവെട്ടുകാരന്‍, പിന്നെ സിസിടിവിയും; 45 കാരി കുടുങ്ങിയതിങ്ങനെ
Dec 10, 2021, 10:39 IST
കലവൂര്‍: (www.kvartha.com 10.12.2021) സ്‌കൂടെറിലെത്തി വയോധികയുടെ മാല പൊട്ടിച്ച 45 കാരി സിസിടിവിയില്‍ കുടുങ്ങി. ദൃക്സാക്ഷിയുടെയും സിസിടിവി ദൃശ്യത്തിന്റെയും സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സരസമ്മ എന്ന 81 കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച രമാദേവി ആണ് അറസ്റ്റിലായത്.
കലവൂര്‍ പാലത്തിന് സമീപമാണ് സംഭവം. സംഭവത്തെകുറിച്ച് മണ്ണഞ്ചേരി പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം സരസമ്മയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന രമാദേവി എത്തി. ഇതിനിടെ പ്രതി സരസമ്മയുടെ കഴുത്തിലെ ഒരു പവന്റെ മാലയില്‍ പിടുത്തമിട്ടു. സരസമ്മ എതിര്‍ത്തതിനാല്‍ ഒരുഭാഗം മാത്രമാണ് നഷ്ടപ്പെട്ടത്. അതുമായി യുവതി സ്ഥലം വിട്ടു.
എന്നാല്‍, സമീപത്തെ മരത്തിന് മുകളിലിരുന്ന് ഇതെല്ലാം മരംവെട്ട് തൊഴിലാളി കാണുന്നുണ്ടായിരുന്നു. ഇയാള്‍ വാഹനത്തിന്റെ നമ്പര്‍ ഓര്‍ത്തുവച്ചു. പൊലീസിന് ഇയാള്‍ നല്‍കിയ മൊഴിയുടെയും അടുത്തുള്ള സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വാഹനം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന രമയ്ക്ക് കാര്‍ ഉള്‍പെടെ മൂന്ന് വാഹനങ്ങളുണ്ട്. ലഭിച്ചിരുന്ന പണം കൊണ്ട് രമാദേവി ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.