വെള്ളാപ്പള്ളി SNDP ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവെയ്ക്കണം: ഗോകുലം ഗോ­പാലന്‍

 


വെള്ളാപ്പള്ളി SNDP ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവെയ്ക്കണം: ഗോകുലം ഗോ­പാലന്‍
തലശേരി: വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാ­ലന്‍ ആ­വ­ശ്യ­പ്പെട്ടു. സ്വന്തം കീശ­വീര്‍പിക്കാനാണ് വെള്ളാപ്പള്ളി സ്ഥാപനങ്ങളെ ഉപയോഗിക്കു­ന്നത്.

കുമാരനാശാനെപ്പോലുള്ള മഹാ­രഥന്മാര്‍ ഇരുന്ന സ്ഥാനമാണ് വെള്ളാപ്പള്ളി ദുരുപയോഗം ചെയ്യു­ന്നത്. 5,500 ശാഖകളുള്ള പ്രസ്ഥാനം 1,500 ശാഖകളായി മാറി. എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം കണക്കില്‍ കാണിക്കാതെ എസ്.എന്‍. ട്രസ്റ്റ് എജ്യൂക്കേഷനല്‍ ഇന്‍­സ്റ്റിറ്റിയൂട്ട് മാനേജരായ വെള്ളാപ്പള്ളി നടേശന്‍ സ്വകാര്യ സ്വത്ത് സമ്പാദനത്തിന് ഉപയോഗിച്ചുവെന്നതാണ് ആരോ­പണം. ആര്‍. ശങ്കറെ പോലുള്ള മഹാരഥന്മാര്‍ ഉണ്ടാക്കിയ സ്വത്തൊക്കെ വിറ്റുകൊണ്ടിരിക്കുകയാണ് വെള്ളാപ്പള്ളി നടേശനെന്ന് ഗോകുലം ഗോപാ­ലന്‍ ആ­രോ­പിച്ചു.

Keywords:  Vellapally Natesan, Gokulam Gopalan, Vigilance, Alappuzha, Thalassery, Shankar, Kumaranashan, Trust, Income.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia