അപവാദ പ്രചരണം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍
Jul 31, 2015, 10:43 IST
ഇടുക്കി:(www.kvartha.com 31.07.2015) നഴ്‌സിങ് വിദ്യാര്‍ത്ഥിനി വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍. അപവാദ പ്രചാരണത്താല്‍ മനം നൊന്ത് മരിക്കുകയാണെന്ന കുറിപ്പ് കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം വരകുളം സ്വദേശി മരുതുംമൂട്ടില്‍ സാബുവിന്റെ മകള്‍ സുചിത്ര(17)യാണ് മരിച്ചത്.
പ്ലസ് ടൂ കഴിഞ്ഞ് നെടുങ്കണ്ടത്ത് നഴ്‌സിങിന് പ്രവേശനം നേടിയിരുന്നു. രാവിലെ അമ്മ ഷൈനിയുമൊത്ത് പശുവിന് പുല്ലുചെത്താന്‍ പോയി വന്ന ശേഷമാണ് സുചിത്ര വിഷം കഴിച്ചത്. ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ആദിവാസി സമുദായാംഗമാണ് സുചിത്ര. സഹോദരങ്ങള്‍: സുധി, പാര്‍വ്വതി. കത്ത്
പെണ്‍കുട്ടിയുടേതാണോയെന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ പറയാനാകുയെന്ന് പോലീസ് അറിയിച്ചു. കഞ്ഞിക്കുഴി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:
മലയാളികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍തട്ടിയകേസില്‍ 3 പേര്‍കൂടി അറസ്റ്റില്‍; തട്ടിപ്പിന് ഉപയോഗിച്ചത് സ്ത്രീകളെ
Keywords: Girl dies in suicide attempt, Nursing Student, Idukki, Daughter, Police, Hospital, Mother, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.