പലഹാ­രം വാങ്ങി­പോ­വു­ക­യാ­യി­രു­ന്ന പെണ്‍­കുട്ടി ഓട്ടോ ഇടിച്ച് മ­രിച്ചു

 


പലഹാ­രം വാങ്ങി­പോ­വു­ക­യാ­യി­രു­ന്ന പെണ്‍­കുട്ടി ഓട്ടോ ഇടിച്ച് മ­രിച്ചു
കുണ്ടറ: ഓട്ടോറിക്ഷ ഇടി­ച്ച് പെണ്‍­കുട്ടി മരിച്ചു. കുറ്റിവിള ജംങ്ഷനില്‍ കല്ലുവിള വീട്ടില്‍ നജീമിന്റെ മകള്‍ ഫാത്വിമ തുല്‍ റസാന (അഞ്ചര) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്ന­ത്.

ഫാത്വിമ വീടിനടുത്ത കടയില്‍ നിന്ന് പലഹാരം വാങ്ങി വീട്ടിലേയ്ക്ക് വരുന്ന വഴിയായിരുന്നു അപകടം. മങ്ങാട് അറുനൂറ്റിമംഗലം വിദ്യാധിരാജ പബ്ലിക്ക് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് ഫാത്വിമ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. തി­ങ്ക­ളാ­ഴ്­ച ഉ­ച്ച­യോടെ പോസ്റ്റുമോര്‍ട്ടം നടക്കും. മാതാവ്: മുംതാസ്. കുണ്ടറ പോലീ­സ് അ­പക­ടം വ­രുത്തി ഓ­ട്ടോ­ഡ്രൈ­വര്‍­ക്കെ­തിരെ കേസെടു­ത്തു.

Keywords: Police, Fathima, Kundara, Hospital, Morchary, Shop,Auto, Kvartha, Malayalam Vartha, Malayalam News, Accident,  Auto Driver, Case, Girl died hit by autorickshaw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia