Gemini Shankaran | അവസാനശ്വാസം വരെ ഹൃദയത്തില്‍ തമ്പ്; ഇന്‍ഡ്യന്‍ സര്‍കസ് മാസ്റ്ററായി മിന്നി ജമിനി ശങ്കരന്‍

 


കണ്ണൂര്‍: (www.kvartha.com) ജീവിതവും ജീവനുമെല്ലാം സര്‍കസ് ആയിരുന്നു ജെമിനി ശങ്കരന്. പോയ തലമുറകളില്‍ സര്‍കസ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവരുടെ മനസില്‍ ആവേശ തിരകള്‍ സൃഷ്ടിച്ച ജമിനിയും ബോംബൈയും ജംബോയുമെല്ലാം മലയാളിയുടെ മനസില്‍ കയറിക്കൂടിയതുപോലെ ജെമിനി ശങ്കരനെന്ന സര്‍കസ് മാനും കടന്നുകൂടി. കേരളത്തില്‍ മാത്രമല്ല ഇന്‍ഡ്യയില്‍ മുഴുവന്‍ അറിയപ്പെട്ടിരുന്നു ജമിനി ഗണേശന്‍. അതുകൊണ്ടു തന്നെ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ ന്രെഹ് റു ഉള്‍പെടെയുളളവര്‍ ജമിനി സര്‍കസിന്റെ ആരാധകരായി.

ഇന്‍ഡ്യന്‍ സര്‍കസിന്റെ നാമം ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ച ജമിനി ശങ്കരന്‍ ജമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍കസുകളുടെ ഉടമയായിരുന്നു. പലചരക്ക് ബിസിനസ് ഉപേക്ഷിച്ച് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന്‍ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് സൈനിക വൃത്തിയില്‍ നിന്നും വിരമിച്ച ശേഷമാണ് എന്നും തന്നെ ഭ്രമിപ്പിച്ചിട്ടുളള സര്‍കസിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെന്നത്.

പേരിനൊപ്പം തന്റെ സര്‍കസ് കംപനിയുടെ പേരും ചേര്‍ത്ത് പിന്നീട് അങ്ങോട്ടുളള അദ്ദേഹത്തിന്റെ വിളിപ്പേര് തന്നെ ജമിനി ശങ്കരനെന്നായി മാറി. വെറും പണമുണ്ടാക്കാനുളള മാര്‍ഗമായിരുന്നില്ല ജമിനി ശങ്കരന് സര്‍കസ്. ആ കൈകളിലൂടെ പെയ്തിറങ്ങിയ കാരുണ്യവര്‍ഷത്തിന് കയ്യും കണക്കുമില്ല. നിരവധി പേരാണ് ആ സ്നേഹ തണലില്‍ ജീവിതത്തിലേക്ക് തിരികയെത്തിയത്.

തന്റെ മുന്‍പില്‍ വന്നു കൈനീട്ടുന്ന ആരെയും അദ്ദേഹം നിരാശരാക്കി മടക്കിയിട്ടില്ല. അതുപോലെ തന്നെ ജമിനി സര്‍കസിലെ കലാകാരന്‍മാര്‍ക്കും ശങ്കരേട്ടന്‍ സ്നേഹത്തിന്റെ തണല്‍മരമായിരുന്നു. ജമിനിയില്‍ ചേര്‍ന്ന കലാകാരന്‍മാര്‍ക്കൊന്നും മറ്റു തമ്പുകള്‍ തേടി പോകേണ്ടി വന്നിട്ടില്ല.

സര്‍കസിന്റെ ജനപ്രിയ കാലത്തും പിന്നീടുമെല്ലാം അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. സര്‍കസില്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്ന കാലം, അതായിരുന്നു സര്‍കസിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. തമ്പിന്റെ മനസുതൊട്ട സര്‍കസിന്റെ തമ്പുരാനായിരുന്നു എല്ലാ അര്‍ഥത്തിലും ജമിനി ശങ്കരന്‍.

കൂടാരത്തിലെ കളിക്കാരുമായി അദ്ദേഹം ഉടമയുടെ ജാഡയില്ലാതെ പെരുമാറി. ഓരോ ചെറിയ പ്രശ്നത്തിലും ശ്രദ്ധ പതിപ്പിച്ചു. മൃഗങ്ങളെയും ഗാഡമായി സ്നേഹിച്ചു. സര്‍കസില്‍ മൃഗങ്ങളുടെ പ്രദര്‍ശനം നിരോധിച്ച കാലം സര്‍കസ് തമ്പുകളിലെ എല്ലാ മൃഗങ്ങളെയും വയനാട്ടിലേക്ക് കൊണ്ടുവന്ന് സംരക്ഷിച്ചു.

Gemini Shankaran | അവസാനശ്വാസം വരെ ഹൃദയത്തില്‍ തമ്പ്; ഇന്‍ഡ്യന്‍ സര്‍കസ് മാസ്റ്ററായി മിന്നി ജമിനി ശങ്കരന്‍

വയനാട്ടിലെ തന്റെ എസ്റ്റേറ്റില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചാണ് നാലുവര്‍ഷം അദ്ദേഹം മൃഗങ്ങളെ പരിപാലിച്ചത്. അതിനും നിയന്ത്രണം വന്നതോടെ പ്രതിഫലം വാങ്ങാതെ വനംവകുപ്പിന് കൈമാറി. ഒരു മൃഗശാലയിലുളളതിനേക്കാള്‍ മൃഗങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്.

സര്‍കസിനിടെ അപകമുണ്ടാകുന്ന ഒട്ടകമടക്കമുളള മൃഗങ്ങളെ ദയാവധത്തിന് വിട്ടുകൊടുക്കാതെ വാരത്തെ തന്റെ വീട്ടിലേക്കും ജമിനി ഗണേശന്‍ കൊണ്ടുവന്നിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ ഇത്തരത്തിലുളള മൃഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.

Keywords:  Gemini Shankaran life in circus, Kannur, News, Circus, Gemini Shankaran, Animal, Wayanadu, Estate, Protection, Business Man, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia