വീടിന് മുന്‍പില്‍ മെറ്റല്‍ ഇറക്കിയതിനെതിരെ സുധാകരന്റെ കുത്തിയിരുപ്പ് സമ­രം

 


വീടിന് മുന്‍പില്‍ മെറ്റല്‍ ഇറക്കിയതിനെതിരെ സുധാകരന്റെ കുത്തിയിരുപ്പ് സമ­രം
ആലപ്പുഴ: റോഡ് പണിക്കായി വീടിനുമുന്‍പില്‍ വഴിയടച്ച് മെറ്റല്‍ ഇറക്കിയതിനെതിരെ ജി സുധാകരന്‍ എം.എല്‍.എയുടെ കുത്തിയിരുപ്പ് സമരം. ദേശീയ പാതയ്ക്ക് സമീപത്തുള്ള വീടിനുമുന്‍പില്‍ മെറ്റല്‍ ഇറക്കിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. തന്റെ സഞ്ചാരസ്വാതന്ത്യ്രം നിഷേധിച്ചതായും റോഡ് അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങള്‍ ഒഴിഞ്ഞ സ്ഥലത്താണ് ഇറക്കേണ്ടതെന്നും അപകടത്തിനിടയാക്കുന്ന രീതിയിലാണ് ഇപ്പോള്‍ മെറ്റല്‍ ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും കുത്തിയിരുപ്പ് സമരത്തില്‍ പങ്കാളികളായി.

മെറ്റല്‍ കൂനയ്ക്ക് മുകളില്‍ കയറിയിരുന്നുകൊണ്ടായിരുന്നു എംഎല്‍എയുടെ കുത്തിയിരുപ്പ് പ്രതിഷേധം. സൂപ്പര്‍വൈസറെ അറസ്റ്റ് ചെയ്യുകയും കോണ്‍ട്രാക്ടര്‍ക്കും മെറ്റല്‍ ഇറക്കിയ വണ്ടിയുടെ െ്രെഡവര്‍ക്കുമെതിരെ കേസെടുക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്ത ശേഷമാണ് മൂന്ന് മണിക്കൂര്‍ നീണ്ട പ്രതിഷേധം എംഎല്‍എ അവസാനിപ്പിച്ചത്.
Keywords: Kerala, MLA, G Sudhakaran, protest, block, Freedom to travel, PWD,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia