G Devarajan | ലോക്‌സഭാ സെക്രടേറിയേറ്റിന്റെ നടപടി അടിയന്തിരാവസ്ഥയ്ക്ക് സമാനമെന്ന് ജി ദേവരാജന്‍
Jul 15, 2022, 19:53 IST
കൊല്ലം: (www.kvartha.com) ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ പൊതുവേ ഉപയോഗിക്കുന്ന വാക്കുകളെ സഭ്യേതരമായി പ്രഖ്യാപിച്ച ലോക്‌സഭാ സെക്രടേറിയേറ്റിന്റെ നടപടി അത്യന്തം അപലപനീയവും അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്കു സമാനവുമാണെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍.
സഭയില്‍ സംസാരിക്കുമ്പോള്‍ ഏതെങ്കിലും വാക്കുകള്‍ സന്ദര്‍ഭത്തിന് യോജിച്ചതല്ലാതെയും ആരെയെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രയോഗിച്ചാല്‍ അത്തരം വാക്കുകളെ സഭ്യേതരം എന്നു പ്രഖ്യാപിക്കുകയും അവ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യാറുണ്ട്.
എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ ലോക്‌സഭാ സ്പീകര്‍ക്കും രാജ്യസഭാ ചെയര്‍മാനും മാത്രമേ അധികാരമുള്ളൂ എന്നും ദേവരാജന്‍ വ്യക്തമാക്കി.
ഈ അധികാരം ലോക്‌സഭാ സെക്രടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ കവര്‍ന്നെടുക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഈ അധികാരം ലോക്‌സഭാ സെക്രടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ കവര്‍ന്നെടുക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
സഭാ കാലയളവില്‍ ഏതൊക്കെ വാക്കുകള്‍ നീക്കം ചെയ്തുവെന്നു ബുള്ളറ്റിനുകളിലൂടെ അംഗങ്ങളെ അറിയിക്കുമെന്നുള്ളതല്ലാതെ ഏതൊക്കെ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലാ എന്ന മുന്നറിയിപ്പും നിര്‍ദേശവും നല്‍കുന്ന കീഴ് വഴക്കം നിലവിലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പര്യാപ്തമായ ഈ കൈ പുസ്തകം ഉടനടി പിന്‍വലിക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പര്യാപ്തമായ ഈ കൈ പുസ്തകം ഉടനടി പിന്‍വലിക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
Keywords: G Devarajan says that action of Lok Sabha Secretariat is similar to state of emergency, Kollam, News, Politics, Lok Sabha, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.