കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം മരിച്ച നിലയില്‍

 


തൃശൂര്‍: (www.kvartha.com 22.07.2021) കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം മരിച്ച നിലയില്‍. എം മുകുന്ദനെ(59) ആണ് വ്യാഴാഴ്ച പുലര്‍ചെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്തിരുന്ന മുകുന്ദന് ബുധനാഴ്ച ജപ്തി നോടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുകുന്ദനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാഗത്തുനിന്ന് നിരന്തരം സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ഗുരുതര തട്ടിപ്പെന്നാണ് റിപോര്‍ട്. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി ജി പി ഉത്തരവിട്ടുണ്ട്. ക്രൈം ബ്രാഞ്ച് പുതിയ കേസ് എടുത്താണ് അന്വേഷിക്കുക.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം മരിച്ച നിലയില്‍

Keywords:  Thrissur, News, Kerala, Found Dead, Bank, Loan, Former panchayat member found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia