ചരിഞ്ഞ കാട്ടാനയെ മറവു ചെയ്യാതെ വനപാലകര്‍ വനത്തില്‍ തള്ളി

 


ഇടുക്കി: (www.kvartha.com 04/02/2015) കഞ്ഞിക്കുഴി മൈലപ്പുഴ ഇഞ്ചപ്പാറ വനത്തില്‍ ചരിഞ്ഞ കാട്ടാനയെ വനപാലകര്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മറവു ചെയ്യാതെ വനത്തില്‍ തള്ളി. ഒരാഴ്ച മുമ്പാണ് ഗര്‍ഭിണിയായ കാട്ടാന വനത്തില്‍ ചരിഞ്ഞത്.

സംഭവം അറിഞ്ഞെത്തിയ വനപാലകര്‍ ആനയെ പോസ്റ്റുമോര്‍ട്ടം ചെയ്ത് കുഞ്ഞിനെ പുറത്തെടുത്തു. പിന്നീട് ആനയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ മറവു ചെയ്യാതെ സംഘം സ്ഥലം വിടുകയായിരുന്നു. ആനയുടെ മൃതദേഹം വന്യമൃഗങ്ങള്‍ ഭക്ഷിച്ചുകൊള്ളുമെന്നു പറഞ്ഞാണ് വനപാലകര്‍ മടങ്ങിയത്. ജഡം ചീഞ്ഞഴുകി പരിസരമാകെ ദുര്‍ഗന്ധാവസ്ഥയിലാണ്.
ചരിഞ്ഞ കാട്ടാനയെ മറവു ചെയ്യാതെ വനപാലകര്‍ വനത്തില്‍ തള്ളി
File Photo

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Elephant, Dead, Dead Body, Forest. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia