മോഡിയുടെ പ്രഖ്യാപനം ഊന്നിയത് അഴിമതിക്കും കള്ളപ്പണത്തിനും ഭീകരപ്രവര്‍ത്തനത്തിനും എതിരെ; കൂടെ നില്‍ക്കണം;നമുക്കൊന്നിച്ചു നീങ്ങാം
Nov 9, 2016, 11:30 IST
തിരുവനന്തപുരം: (www.kvartha.com 09.11.2016) രാജ്യത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഊന്നല്‍ ഭീകരപ്രവര്‍ത്തനത്തിനും കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ.
മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി
പക്ഷേ, ചൊവ്വാഴ്ച രാത്രി പ്രഖ്യാപനം വന്നതുമുതല്‍ ജനങ്ങളുടെ അസൗകര്യത്തേക്കുറിച്ചുമാത്രമാണ് മാധ്യമങ്ങള്‍ ഉത്കണ്ഠപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീര്‍ഘമായ പ്രസംഗത്തിന്റെ ആദ്യഭാഗം വിശദീകരിക്കാതെ,നവംബര്‍ എട്ടിന് അര്‍ധരാത്രി മുതല്‍ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതിന്റെ വിശദാംശങ്ങള്‍ മാത്രമാണ് പ്രചരിച്ചത്.
'എല്ലാവരുടെയും നന്മ, എല്ലാവരുടെയും വികസനം ' എന്നതായിരിക്കുന്നു നമ്മുടെ മുദ്രാവാക്യം. നമ്മള്‍ എല്ലാ പൗരന്മാരുടെയും കൂടെയാണ്,എല്ലാ പൗരന്മാരുടെയും വികസനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതും. ഈ സര്‍ക്കാരിന്റെ പ്രതിബദ്ധത പാവപ്പെട്ടവരോടാണ്. തുടര്‍ന്നും അവരോടുള്ള പ്രതിബദ്ധത നിലനിര്‍ത്തുകയും ചെയ്യും. ദാരിദ്ര്യത്തിന് എതിരേയുള്ള നമ്മുടെ പോരാട്ടത്തില്‍ നമ്മുടെ പ്രധാന ഉന്നം പാവപ്പെട്ടവരുടെ ശാക്തീകരണവും അവരെ സാമ്പത്തിക പുരോഗതിയുടെ നേട്ടത്തില്‍ സജീവ പങ്കാളികളാക്കുക എന്നതുമാണ്' തീരുമാനം പ്രഖ്യാപിക്കുന്നതിന് ആമുഖമായി പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന,ജനസുരക്ഷാ യോജന, ചെറുകിട സംരംഭകര്‍ക്കുള്ള പ്രധാനമന്ത്രി മുദ്രാ യോജന, ദളിതുകള്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള സ്റ്റാന്‍ഡപ്പ് ഇന്ത്യാ പദ്ധതി, പാവപ്പെട്ടവരുടെ വീടുകളില്‍ പാചകവാതക കണക്ഷന്‍ എത്തിക്കാനുള്ള പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി, കര്‍ഷകരുടെ വരുമാനം സംരക്ഷിക്കാനുള്ള പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയും പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയും, കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് സാധ്യമായത്ര മികച്ചത് ഉറപ്പാക്കാനുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരിയായ വില ഉറപ്പാക്കുന്നതിനുള്ള ഇ-നാം നാഷണല്‍ മാര്‍ക്കറ്റ് പ്ലേസ് പദ്ധതി എന്നിവയെല്ലാം ഈ സമീപനമാണ് പ്രതിഫലിപ്പിക്കുന്നത് എന്നു തന്റെ സര്‍ക്കാരിന്റെ പദ്ധതികളേക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി പിന്നീട് പറഞ്ഞത് പ്രധാനമാണ്:
'കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അഴിമതിപ്പിശാചും കള്ളപ്പണവും പെരുകി. ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളെ അത് ദുര്‍ബലപ്പെടുത്തി. മറുവശത്ത് സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ നമ്മള്‍ ഒന്നാമതുമാണ്. പക്ഷേ, രണ്ടുവര്‍ഷം മുമ്പ് ലോകത്തിലെ അഴിമതിയുടെ കാര്യത്തില്‍ നമ്മള്‍ നൂറാം സ്ഥാനത്തോട് വളരെ അടുത്തായിരുന്നുവെന്നത് മറ്റൊരു കാര്യം.പല നടപടികളുടെ ഫലമായി അത് ഇപ്പോള്‍ എഴുപത്തിയാറാം സ്ഥാനമാക്കാന്‍ സാധിച്ചു.
നിശ്ചയമായും അക്കാര്യത്തില്‍ പുരോഗതിയുണ്ട്. അഴിമതിയും കള്ളപ്പണവും അതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. അഴിമതിയുടെ തിന്മ സമൂഹത്തിലെ ചില വിഭാഗങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി അവര്‍ വ്യാപകമാക്കി. പാവങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോകുന്ന നേട്ടങ്ങളെയും അവര്‍ മുഖവിലക്കെടുത്തില്ല. ചിലര്‍ സ്വന്തം സ്ഥാനങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ നേട്ടത്തിന് വിനിയോഗിച്ചു.'
എന്നിട്ട് അദ്ദേഹം പാവപ്പെട്ടവരുടെ സത്യസന്ധതയെ ശ്ലാഘിച്ചു. 'മറുവശത്ത് സത്യസന്ധരായ ആളുകള്‍ ഈ തിന്മക്കെതിരെ പൊരുതി. കോടിക്കണക്കിന് പുരുഷന്മാരും സ്ത്രീകളും ജീവിതം ജീവിച്ചുതീര്‍ക്കുന്നത് സത്യസന്ധരായാണ്. ഓട്ടോറിക്ഷയില്‍ സ്വര്‍ണം മറന്നുവച്ചുപോകുന്ന യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി തിരിച്ചുനല്‍കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെക്കുറിച്ചു നമ്മള്‍ കേള്‍ക്കാറുണ്ട്. ടാക്‌സി കാറില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കാന്‍ നെട്ടോട്ടമോടുന്ന ഡ്രൈവറെക്കുറിച്ചും നമ്മള്‍ കേള്‍ക്കുന്നു. പച്ചക്കറി വാങ്ങുന്നയാള്‍ നല്‍കുന്ന അധികംതുക തിരിച്ചുനല്‍കുന്ന കടക്കാരേക്കുറിച്ചും നമ്മള്‍ കേള്‍ക്കുന്നു.'
രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ ശക്തവും നിര്‍ണായകമായ ചുവടുവയ്പ് ആവശ്യമായ സമയമുണ്ടാകും. അഴിമതിയും കള്ളപ്പണവും ഭീകരതയും വര്‍ഷങ്ങളായി ഈ രാജ്യത്തിന്റെ വികസനക്കുതിപ്പിനെ പിന്നോട്ട് വലിക്കുന്ന, വേദനിപ്പിക്കുന്ന വ്രണങ്ങളാണ് എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ഭീകരപ്രവര്‍ത്തനം പേടിപ്പിക്കുന്ന ഒരു ഭീഷണിയാണെന്നും അതുമൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയശേഷം, ഈ ഭീകരര്‍ക്ക് എവിടെ നിന്നാണ് ഈ പണം കിട്ടുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നും രാഷ്ട്രത്തോടായി പ്രധാനമന്ത്രി
ചോദിച്ചു. 'അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ശത്രുക്കള്‍ കള്ള നോട്ടുകള്‍ ഉപയോഗിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
ഇത് വര്‍ഷങ്ങളായി നടക്കുന്നു.അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകളുമായി പലരും പലവട്ടം പിടിയിലായിട്ടുണ്ട്. അത്തരം നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.'എന്നുകൂടി ഓര്‍മിപ്പിച്ച ശേഷമാണ് അദ്ദേഹം 'സാമ്പത്തിക അടിയന്തരാവസ്ഥ'എന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന നടപടികളിലേക്കു കടന്നത്.
Also Read:
Keywords: Focus in Prime Minister’s address to the Nation is against Terrorism,Black money and Corruption, Thiruvananthapuram, Narendra Modi, Media, Mobil Phone, Terrorists, Auto Driver, Farmers, Economic Crisis, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.