Nipah | നിപ: സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ്; നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുതുടങ്ങി
Sep 24, 2023, 20:41 IST
കോഴിക്കോട്: (www.kvartha.com) നിപ രോഗം റിപോര്‍ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പുതിയ പോസിറ്റിവ് കേസുകളില്ലെന്നും, പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
നിപ വ്യാപക ഭീതി അകന്നതോടെ ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുതുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് മാറും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ക്ലാസ് ഓണ്‍ലൈനായി തുടരും.
മരിച്ച രണ്ടു പേര്‍ അടക്കം ആറുപേര്‍ക്കാണ് ഇത്തവണ ജില്ലയില്‍ നിപ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ള 377 പേരുടെ സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്. 915 പേരാണ് ഐസൊലേഷനിലുള്ളത്.
Keywords: Five more samples test negative for Nipah virus in Kerala, Kozhikode, News, Nipah Virus, Negative Case, Health, Health Minister, School, Veena George, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.