കായംകുളം: മത്സ്യവ്യാപാരിക്ക് കാരുണ്യ ലോട്ടറിയുടെ ഒരുകോടി രൂപ. ഇലിപ്പക്കുളം നാമ്പുകുളങ്ങര അത്താഴക്കാട്ടില്‍ അബ്ദുല്‍ കരീമിനാണ് (52) കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. 20 വര്‍ഷമായി ലോട്ടറിയെടുക്കുന്ന കരീമിന് 20,000 രൂപവരെ കിട്ടിയിട്ടുണ്ട്. മത്സ്യക്കച്ചവടം കഴിഞ്ഞ് മടങ്ങുമ്പോള്‍ കൃഷ്ണപുരം മുക്കടയിലെ ലോട്ടറിക്കടയില്‍ നിന്നാണ് ഒരു കോടി ഭാഗ്യത്തിന്റെ ലോട്ടറി എടുത്തത്.
ഞായറാഴ്ച ചിട്ടിപിടിച്ചു വാങ്ങിയ ബൈക്കിലെ കന്നിയാത്രയിലാണ് ഒരുകോടി രൂപ ഒന്നാം സമ്മാനമെന്ന ഭാഗ്യ വാര്‍ത്ത കരീമിനെ തേടിയെത്തിയത്. ആയിരംതെങ്ങ് കടപ്പുറത്തുവെച്ച് രാവിലെ തന്നെ വില്പനക്കാരനെ കണ്ടപ്പോള്‍ ടിക്കറ്റ് കാണിച്ചു. സമ്മാന വാര്‍ത്ത അറിഞ്ഞതോടെ മത്സ്യവ്യാപാരത്തിന് അവധി നല്‍കി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. മകളുടെ വിവാഹം നടത്തിയതിന്റെയും വീടുപണിതതിന്റെയുമായി 15 ലക്ഷത്തോളം രൂപ അബ്ദുല്‍ കരീമിന് കടമുണ്ട്. ആരോഗ്യമുള്ളിടത്തോളം കാലം തൊഴില്‍ ഉപേക്ഷിക്കില്ലെന്നാണ് കരീം പറയുന്നത്.
നസീമയാണ് ഭാര്യ. മക്കള്‍: നൗഷാദ്, നിന്‍ഷ. സമ്മാനാര്‍ഹമായ കെ.എം. 226554 നമ്പര്‍ ടിക്കറ്റ് തിങ്കളാഴ്ച ഭരണിക്കാവ് സഹകരണ ബാങ്കിന്റെ കറ്റാനം ശാഖയില്‍ നല്‍കും.
Keywords: Ticket, Fish Worker, Bank, Bharanikkavu, Kayamkulam, Ilippakkulam, Karunya-Lottery, Abdhul Kareem, Amount, Fishermen, Prize, Malayalam News, Kerala Vartha, Fisherman gets one crore prize

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.