യാത്ര സുരക്ഷിതമാകാന്‍ റോഡിനു മുമ്പേ മാറണം മനോഭാവം; ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
Jan 19, 2015, 14:13 IST
തിരുവനന്തപുരം: (www.kvartha.com 19.01.2015) ട്രാഫിക് സൂചനകള്‍ അനുസരിച്ചില്ലെങ്കില്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് താക്കീത്. പിഴയുടെ ഇനം തിരിച്ച ലിസ്റ്റുള്‍പെടെ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന് തിങ്കളാഴ്ച ഉച്ചവരെ 2450 ഷെയറുകളും നിരവധി കമന്റുകളുമുണ്ട്.
അതില്‍ ഒന്ന് ഇതാ: ഓടിക്കാന്‍ നല്ലൊരു റോഡ് തരാമോ ആദ്യം? ഈ ഫൈനൊന്നും പോരെന്നും നിര്‍ബന്ധമായും വര്‍ധിപ്പിക്കണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ 500 രൂപയും മൂന്നു മാസം തടവും എന്നു തുടങ്ങി ഇന്‍ഷുറന്‍സില്ലെങ്കില്‍ എത്ര, പ്രായപൂര്‍ത്തിയാകാതെ ഓടിച്ചാല്‍ എത്ര എന്നിങ്ങനെ, അലസമായി വണ്ടി എവിടെങ്കിലും ഇട്ടിട്ടുപോയാലുള്ള പിഴ വരെ 10 ഇനങ്ങള്‍; തന്റെയും മറ്റുള്ളവരുടെയും സുരക്ഷിത യാത്രയ്ക്ക് 10 കല്‍പനകള്‍ എന്നും വേണമെങ്കില്‍ പറയാം.
ഒരു രണ്ടായിരം രൂപയുണ്ടെങ്കില്‍ ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വണ്ടി ഓടിക്കാം അല്ലേ എന്നു ചോദിക്കുന്ന ദോഷൈകദൃക്കുകളുടെ കമന്റുകളുമുണ്ട്. മന്ത്രി ഏതായാലും പോസ്റ്റ് ഇട്ടിട്ടേയുള്ളു, കമന്റുകളോടു പ്രതികരിച്ചിട്ടില്ല. സ്വാഭാവികമായും മന്ത്രിയാകില്ല, അതിനുവേണ്ടി പ്രത്യേകം ചുമതലപ്പെടുത്തിയവരായിരിക്കുമല്ലോ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത്. പ്രതികരണമൊന്നും കൊടുക്കുന്ന കാര്യം അവരോടു പറഞ്ഞിട്ടുണ്ടായിരിക്കില്ല.
പക്ഷേ, ഓരോന്നിനും പ്രത്യേകമായി മറുപടി നല്‍കുന്നതിനു പകരം, ട്രാഫിക് ബോധവല്‍ക്കരണത്തിനുതകുന്ന വിശദമായ ഒരു പോസ്റ്റ് പിന്നീട് ഇട്ടിട്ടുണ്ട്. മലയാളികള്‍ കാര്യഗൗരവത്തോടെ വായിക്കേണ്ടതുതന്നെ ഇത്. ട്രാഫിക് സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി ട്രാഫിക് പോലീസ് തയ്യാറാക്കിയ പ്രതിജ്ഞയാണിത്.
'മനുഷ്യ ജീവന്‍ അമൂല്യമാണ്. നിങ്ങളുടെ ജീവന്‍ പോലെ മറ്റുള്ളവരുടെ ജീവനും വിലയേറിയതാണ്. ഞാന്‍ കാരണം പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ വാഹനാപകടങ്ങളും ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കും. എന്നു തുടങ്ങുന്നതാണ് പ്രതിജ്ഞ. നല്ലൊരു ട്രാഫിക് സംസ്‌കാരത്തിനായി ഞാനും എന്റെ പങ്ക് നന്നായി വഹിക്കുന്നതാണ് എന്ന വാഗ്ദാനമാണ് പ്രതിജ്ഞയുടെ അവസാനം.
സുരക്ഷിതയാത്ര എന്ന എല്ലാവരുടെയും അവകാശത്തിനും അംഗവൈകല്യങ്ങളില്ലാതെ, വേണ്ടപ്പെട്ടവര്‍ക്ക് വേദന നല്‍കാതെ ജീവിക്കുക എന്ന അവകാശത്തിനുംമേല്‍ മറ്റുള്ളവരുടെ അശ്രദ്ധമായ കടന്നുകയറ്റം ഉണ്ടാകുന്നത് എത്രയോ ജീവനുകള്‍ റോഡില്‍ പൊലിയാന്‍ ഇടയാക്കുന്നു എന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷേ, അശ്രദ്ധമായ ഡ്രൈവിംഗിനു മാത്രമല്ല കുറവില്ലെന്നു മാത്രമല്ല അതേക്കുറിച്ചുള്ള താക്കീതുകളോടു പുലര്‍ത്തുന്ന പരിഹാസത്തിനുമില്ല മാറ്റം.
റോഡുകളെയും ഫൈന്‍ തുകയുടെ വലിപ്പത്തേക്കാളും ആദ്യം മാറേണ്ടത് മനോഭവമാണ് എന്നു വ്യക്തമാക്കുന്നു, രമേശ് ചെന്നിത്തലയുടെ രണ്ട് ട്രാഫിക് പോസ്റ്റുകളും അതിനോടുള്ള പ്രതികരണങ്ങളും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Thiruvananthapuram, Ramesh Chennithala, Facebook, Traffic, Comment, Post, Share, First of all, Keralite must change their mindset on traffic rules.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.