Hajj Camp | കണ്ണൂര്‍ ഹജ്ജ് കാംപില്‍ നിന്നും ആദ്യ തീര്‍ഥാടക സംഘം ജൂണ്‍ 4ന് യാത്രപുറപ്പെടും
May 19, 2023, 21:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ ഹജ്ജ് കാംപില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ നാലിന് പുലര്‍ചെ 1.45ന് പുറപ്പെടും. നിലവിലെ ഷെഡ്യൂള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ആദ്യ ഫ് ളൈറ്റ് ആകും കണ്ണൂരിലേത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്സിലാണ് താല്‍കാലികമായി ഹജ്ജ് കാംപ് ഒരുക്കിയിട്ടുള്ളത്.
13 വിമാനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഒരു വിമാനത്തില്‍ 145 ഹാജിമാരാണ് യാത്ര ചെയ്യുക. യാത്രക്ക് 24 മണിക്കൂര്‍ മുമ്പ് തന്നെ ഹാജിമാര്‍ കാംപില്‍ എത്തിച്ചേരും. ജൂണ്‍ 22നാണ് അവസാനത്തെ വിമാനം പുറപ്പെടുക. 2000ത്തോളം ഹാജിമാരാണ് കണ്ണൂര്‍ കാംപില്‍ നിന്നും പോവുക. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും കാംപ്.
ഹജ്ജ് കാംപുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള റിസപ്ഷന്‍, പ്രോഗ്രാം, ഫുഡ്, അകമഡേഷന്‍, വൊളന്റിയര്‍, ഗതാഗതം, ഹെല്‍ത് ആന്‍ഡ് സാനിറ്റേഷന്‍, ലൈറ്റ് ആന്‍ഡ് സൗന്‍ഡ്, മീഡിയ, എന്നീ സബ് കമിറ്റികളുടെ യോഗം വെള്ളിയാഴ്ച ചേര്‍ന്ന് തയാറെടുപ്പുകള്‍ വിലയിരുത്തി.
ഹജ്ജ് കാംപിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മെയ് 21 ഞായറാഴ്ച രാവിലെ 10 മണിക്ക് വായാന്തോട് ജന്‍ക്ഷന് സമീപം കെ കെ ശൈലജ ടീചര്‍ എം എല്‍ എ നിര്‍വഹിക്കും.

മട്ടന്നൂര്‍ സി ഡി എസ് ഹാളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമിറ്റി അംഗവും നീലേശ്വരം മുനിസിപല്‍ വൈസ് ചെയര്‍മാനുമായ പി പി മുഹമ്മദ് റാഫി, കണ്ണൂര്‍ ഹജ്ജ് എംബാര്‍കേഷന്‍ നോഡല്‍ ഓഫീസര്‍ എം സി കെ അബ്ദുല്‍ ഗഫൂര്‍, സംഘാടക സമിതി കണ്‍വീനര്‍ സുബൈര്‍ ഹാജി, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ശാജിസ് മാസ്റ്റര്‍, വിവിധ സബ് കമിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: First group of pilgrims will leave from Kannur Hajj Camp on June 4, Kannur, News, Hajj Camp, Pilgrims, Flight, CDS Hall, Media, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.