ദക്ഷിണേന്‍ഡ്യയിലെ ആദ്യത്തെ എക്മോ റിട്രീവല്‍ ആംബുലന്‍സ് സംവിധാനം ആസ്റ്റര്‍ മിംസില്‍

 


കോഴിക്കോട്: (www.kvartha.com 05.10.2021) ദക്ഷിണേന്‍ഡ്യയിലെ ആദ്യത്തെ എക്മോ റിട്രീവല്‍ ആംബുലന്‍സ് സംവിധാനം ആസ്റ്റര്‍ മിംസില്‍. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഗുരുതരമായ രീതിയില്‍ തകരാറിലായവരിലെ ജീവന്‍ രക്ഷിക്കുന്നതിന് സഹായകരമായ അതി നൂതന ചികിത്സയാണ് എക്മോ. നിലവില്‍ ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മികച്ച വിജയനിരക്കുള്ള എക്മോ സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആണ്.

   
ദക്ഷിണേന്‍ഡ്യയിലെ ആദ്യത്തെ എക്മോ റിട്രീവല്‍ ആംബുലന്‍സ് സംവിധാനം ആസ്റ്റര്‍ മിംസില്‍



ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിടുന്ന രോഗികള്‍ക്കാണ് എക്മോ പരിചരണം ആവശ്യമായി വരുന്നത്. അതുകൊണ്ട് തന്നെ ഇതര ഹോസ്പിറ്റലുകളില്‍ നിന്ന് ആസ്റ്റര്‍ മിംസിലെ എക്മോ സെന്ററിലേക്ക് രോഗികളെ മാറ്റുക എന്നത് ഏറെ വെല്ലുവിളിയാണ്.

ഇതിന് പരിഹാരമെന്ന നിലയിലാണ് എക്മോ റിട്രീവല്‍ ആംബുലന്‍സ് എന്ന ആശയത്തിന് ആസ്റ്റര്‍ മിംസില്‍ തുടക്കമാകുന്നത്. ഈ സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന എക്മോ സംവിധാനവും പ്രഗത്ഭരായ എക്മോ വിദഗ്ദ്ധരും രോഗി കിടക്കുന്ന ആശുപത്രിയിലെത്തുകയും അവിടെ വെച്ച് തന്നെ രോഗിയെ എക്മോയിലേക്ക് മാറ്റിയ ശേഷം ആസ്റ്റര്‍ മിംസിലെ എക്മോ സെന്ററിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

കേരളത്തിന്റെ ആതുര സേവനമേഖലയില്‍ തന്നെ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലാണ് ആസ്റ്റര്‍ മിംസ് നടത്തിയിരിക്കുന്നത് എന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ഡോക്ടര്‍മാരായ ക്രിടികല്‍ കെയര്‍ മെഡിസിന്‍ ആന്‍ഡ് എക്മോ സര്‍വീസസ് ഡയറക്ടര്‍ മഹേഷ് ബി എസ്, ആസ്റ്റര്‍ കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മിംസ് സി എം എസ് എബ്രഹാം മാമ്മന്‍, രാജേഷ് കുമാര്‍ ജെ.എസ്, മീനാക്ഷി വിജയകുമാര്‍, സജി വി ടി, ജിതിന്‍ ജോസ് എന്നിവര്‍ സംബന്ധിച്ചു.

Keywords:  First Ecmo retrieval ambulance system introduced Astor Mims, Kozhikode, News, Ambulance, Treatment, Kerala, Hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia