തലസ്ഥാനത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ പരാക്രമം ; കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ കത്തി വീശി ആക്രമിക്കാന്‍ ശ്രമിച്ച് മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിച്ചു; പ്രതി പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.11.2016) റോഡ് ക്രോസ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിക്കുകയും കത്തിവീശി അരമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്ത ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍. ശ്രീകാര്യം സ്വദേശിയും ചെങ്കല്‍ചൂള ഫയര്‍ സ്‌റ്റേഷനിലെ ജീവനക്കാരനുമായ വിജയകുമാറാണ് (45) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 7.45 മണിയോടെ ഉള്ളൂര്‍ ജംഗ്ഷനിലായിരുന്നു സംഭവം.

ചടയമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ എം.വി. ഷിജുവിനെയാണ് വിജയകുമാര്‍ ആക്രമിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഷിജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ച വിജയകുമാര്‍ ഭാര്യയുമൊത്ത് അമ്പൂരിയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അക്രമത്തിനിടയായ സംഭവം.

കേശവദാസപുരം റോഡില്‍ നിന്ന് ശ്രീകാര്യത്തേക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ചടയമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസും ഉള്ളൂര്‍ ജംഗ്ഷനിലെത്തി. രണ്ട് വാഹനങ്ങളും ഒരേസമയം റോഡ് മുറിച്ച് കടക്കാന്‍ നടത്തിയ ശ്രമമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

ജംഗ്ഷനില്‍ ബസിന് കുറുകെയെത്തിയ കാറില്‍നിന്ന് ചാടിയിറങ്ങിയ വിജയകുമാര്‍ കാര്‍ കടന്നുപോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ വലിച്ചുതുറന്ന് ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. കണ്ടുനിന്നവര്‍ ഇടപെട്ട് ഇയാളെ പിന്തിരിപ്പിച്ചെങ്കിലും കാറിനുള്ളില്‍ നിന്ന് കറുത്ത പിടിയുള്ള കത്തിയുമായി വീണ്ടും ചാടിയിറങ്ങിയ ഇയാള്‍ ഡ്രൈവറെ കുത്താന്‍ ശ്രമിച്ചു.

വഴിയാത്രക്കാരും വ്യാപാരികളും ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റി. എന്നാല്‍ പോകാന്‍ കൂട്ടാക്കാതിരുന്ന
ഇയാള്‍ കാര്‍ റോഡിന് മധ്യഭാഗത്തുനിന്ന് മാറ്റാന്‍ തയ്യാറാകാതെ കത്തിവീശി ബഹളം വയ്ക്കുകയും മറ്റ് യാത്രക്കാരെ വിരട്ടുകയുമായിരുന്നു. സംഭവസമയത്ത് ജംഗ്ഷനില്‍ പോലീസുണ്ടായിരുന്നില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കണ്‍ട്രോള്‍ റൂമില്‍ നിന്നും ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍നിന്നും പോലീസെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ വിജയകുമാറിനെ കീഴ്‌പ്പെടുത്തി മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. കേസെടുത്തശേഷം വിജയകുമാറിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
തലസ്ഥാനത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ പരാക്രമം ; കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ കത്തി വീശി ആക്രമിക്കാന്‍ ശ്രമിച്ച് മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിച്ചു; പ്രതി പിടിയില്‍

Also Read:
വിജയ ബാങ്ക് കൊള്ള: കേസില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

Keywords: KSRTC Bus Driver, Fire force employee arrested for assault case, Police, Court, Knife, Medical College, Injured, Treatment, Wife, Thiruvananthapuram, House, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script