Fire Accident | തിരുവനന്തപുരത്ത് പടക്ക കടയ്ക്ക് തീപ്പിടിച്ചു; 3 പേര്‍ക്ക് പരുക്കേറ്റു
Nov 12, 2023, 09:28 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) പൂജപ്പുരയില്‍ പടക്ക കടയ്ക്ക് തീപ്പിടിച്ചു. താമലത്ത് വില്‍പനക്കായി പടക്കം സൂക്ഷിച്ച കടയിലാണ് സംഭവം. കട പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് പേര്‍ക്ക് നിസ്സാരമായി പരുക്കേറ്റു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
താമലത്ത് പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന ചന്ദ്രിക സ്റ്റോര്‍സ് എന്ന കടക്കാണ് തീ പിടിച്ചത്. ദീപാവലി ആഘോഷങ്ങള്‍ക്ക് വില്‍ക്കാനായാണ് പടക്കം സൂക്ഷിച്ചത്. ശനിയാഴ്ച (11.11.2023) 7.30 മണിയോടെയായിരുന്നു സംഭവം.
രണ്ടു ജീവക്കാര്‍ക്കും, പടക്കം വാങ്ങാന്‍ എത്തിയ ഒരാള്‍ക്കുമാണ് പരുക്കേറ്റത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സൂചന. കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈകുകള്‍ അപകടത്തില്‍ കത്തി നശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.