ദു­രി­താ­ശ്വാ­സ നി­ധ­യി­ലേ­യ്­ക്ക് താ­ര­ങ്ങ­ളു­ടെ ക്രിക്ക­റ്റ് ടീം ലാ­ഭ­വി­ഹി­തം നല്‍­കി

 


ദു­രി­താ­ശ്വാ­സ നി­ധ­യി­ലേ­യ്­ക്ക് താ­ര­ങ്ങ­ളു­ടെ ക്രിക്ക­റ്റ് ടീം ലാ­ഭ­വി­ഹി­തം നല്‍­കി
തിരുവനന്തപു­രം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മലയാള താരങ്ങളുടെ ടീം അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് കഴിഞ്ഞ സീസണിലെ ലാഭവിഹിതത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍­കി. വെ­ള്ളി­യാഴ്ച ഉച്ചയ്ക്ക് ഓഫീസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച ടീം ക്യാപ്റ്റന്‍ മോഹന്‍ലാല്‍, ടീമുടമ ലിസി പ്രിയദര്‍ശന്‍, മാനെജര്‍ ഇടവേള ബാബു എന്നിവരാ­ണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ­ത്.

ഫെബ്രുവരി ഒമ്പത് മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വീക്ഷിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചെന്നും അദ്ദേഹം വരാന്‍ സന്നദ്ധത അറിയിച്ചെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഈ സീസണിലേക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മത്സരങ്ങള്‍ക്കായി കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഇടവേള ബാബു പറ­ഞ്ഞു.

Keywords:  Kerala Strikers Team, Thiruvananthapuram, Kerala Strikers, Chief Minister, Oommen Chandy, Mohanlal, Kochi, Competition, Kerala, Malayalam News, kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia