Governor | പെരുങ്കളിയാട്ടങ്ങള്‍ വസുധൈവ കുടുംബകമെന്ന മഹാസംസ്‌കാരത്തിന്റെ ഭാഗം: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിളള
Apr 5, 2023, 20:10 IST
കണ്ണൂര്‍: (www.kvartha.com) തലമുറകളായി സംരക്ഷിക്കേണ്ട അനുഷ്ഠാനങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിച്ചുവെച്ച് സംസ്‌കാരത്തെ തലമുറകള്‍ക്ക് കൈമാറേണ്ടത് നമ്മുടെ ചുമതലയാണെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. കണ്ണൂര്‍ ചിറക്കല്‍ കോവിലകത്തെ ചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ചാമുണ്ഡി കോട്ടം തിരുമുറ്റത്ത് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുഷ്ഠാനങ്ങള്‍ പൊതു ജീവിതത്തിന്റെ സ്വത്താണ്. പെരും കളിയാട്ടങ്ങള്‍ വസുധൈവ കുടുംബകമെന്ന മഹാ സംസ്‌കാരത്തിന്റെ ഭാഗവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പല ചരിത്ര സൂക്ഷിപ്പുകളും വേണ്ട രീതിയില്‍ പരിപാലിക്കപ്പെടുന്നില്ല. പെരുങ്കളിയാട്ടത്തിന്റെ ആഴവും വ്യാപ്തിയും പുതിയ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിറക്കല്‍ കോവിലകം വലിയ രാജ ഉത്രട്ടാതി തിരുനാള്‍ സികെ രാമവര്‍മ രാജ ഗവര്‍ണറെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.സംഘാടക സമിതിയുടെ ഉപഹാരവും ലക്ഷ്മി വിളക്കും സംഘാടക സമിതി ചെയര്‍മാന്‍ എ മുകുന്ദന്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.
പെരുങ്കളിയാട്ട സുവനീര്‍ സ്വാമി അമൃത കൃപാനന്ദ പുരിക്കും മാധ്യമ പ്രവര്‍ത്തകന്‍ യുപി സന്തോഷ് എഴുതിയ കോലത്തിരിയും തെയ്യങ്ങളും എന്ന പുസ്തകം ചിറക്കല്‍ വലിയ രാജ ഉത്രട്ടാതി തിരുനാള്‍ സികെ രാമവര്‍മ രാജയ്ക്കും നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു. 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിറക്കല്‍ ചാമുണ്ഡി കോട്ടത്ത് പെരുങ്കളിയാട്ടം നടക്കുന്നത്.
കെവി സുമേഷ് എംഎല്‍എ അധ്യക്ഷനായി. ചിറക്കല്‍ കോവിലകം വലിയ രാജ സികെ രാമവര്‍മ രാജസ്വാമി അമൃത കൃപാനന്ദപുരി, തന്ത്രി കാട്ടുമാടം ഇളയടത്ത് ഈശാനന്‍ നമ്പൂതിരിപ്പാട്, പെരുംകളിയാട്ട സംഘാടക സമിതി അധ്യക്ഷന്‍ എം മുകുന്ദന്‍ ചിറക്കല്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി ശ്രുതി, ഫോക് ലോര്‍ അകാഡമി സെക്രടറി എവി അജയകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
ഡോ. സുമ സുരേഷ് വര്‍മയുടെ കീര്‍ത്തനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ സികെ സുരേഷ് വര്‍മ സ്വാഗതവും കെവി മുരളി മോഹന്‍ നന്ദിയും പറഞ്ഞു.
അനുഷ്ഠാനങ്ങള്‍ പൊതു ജീവിതത്തിന്റെ സ്വത്താണ്. പെരും കളിയാട്ടങ്ങള്‍ വസുധൈവ കുടുംബകമെന്ന മഹാ സംസ്‌കാരത്തിന്റെ ഭാഗവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പല ചരിത്ര സൂക്ഷിപ്പുകളും വേണ്ട രീതിയില്‍ പരിപാലിക്കപ്പെടുന്നില്ല. പെരുങ്കളിയാട്ടത്തിന്റെ ആഴവും വ്യാപ്തിയും പുതിയ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിറക്കല്‍ കോവിലകം വലിയ രാജ ഉത്രട്ടാതി തിരുനാള്‍ സികെ രാമവര്‍മ രാജ ഗവര്‍ണറെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.സംഘാടക സമിതിയുടെ ഉപഹാരവും ലക്ഷ്മി വിളക്കും സംഘാടക സമിതി ചെയര്‍മാന്‍ എ മുകുന്ദന്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.
പെരുങ്കളിയാട്ട സുവനീര്‍ സ്വാമി അമൃത കൃപാനന്ദ പുരിക്കും മാധ്യമ പ്രവര്‍ത്തകന്‍ യുപി സന്തോഷ് എഴുതിയ കോലത്തിരിയും തെയ്യങ്ങളും എന്ന പുസ്തകം ചിറക്കല്‍ വലിയ രാജ ഉത്രട്ടാതി തിരുനാള്‍ സികെ രാമവര്‍മ രാജയ്ക്കും നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു. 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിറക്കല്‍ ചാമുണ്ഡി കോട്ടത്ത് പെരുങ്കളിയാട്ടം നടക്കുന്നത്.
ഡോ. സുമ സുരേഷ് വര്‍മയുടെ കീര്‍ത്തനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ സികെ സുരേഷ് വര്‍മ സ്വാഗതവും കെവി മുരളി മോഹന്‍ നന്ദിയും പറഞ്ഞു.
Keywords: Festivals are part of great culture of Vasudhaiva Kutumbakam: Goa Governor PS Sreedharan Pillai, Kannur, Kannur-News കണ്ണൂർ-വാർത്തകൾ, Inauguration, Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.