സൂര്യനെല്ലി: കുര്യന്‍ മകളെ പീഡിപ്പിച്ചുവെന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി പിതാവ്
Feb 7, 2013, 22:29 IST
കോട്ടയം: പതിനേഴ് വര്‍ഷം മുമ്പ് പറഞ്ഞകാര്യങ്ങള്‍ ഇപ്പോഴും പെണ്‍കുട്ടി പറയുകയാണെന്ന മുഖ്യമന്ത്രിയുടെ വാദം ക്രൂരമായിപ്പോയെന്നും പി.ജെ. കുര്യന്‍ തന്റെ മകളെ പീഡിപ്പിച്ചുവെന്നതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
മുഖ്യമന്ത്രി ഇപ്പോള്‍ ഇത്തരത്തില്‍ പറയുന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് അറിയില്ല. കുര്യന് അനുകൂലമായി മൊഴി നല്‍കിയ സാക്ഷികള്‍ ഒന്നൊന്നായി മൊഴി മാറ്റി പറയുന്നത് ഞങ്ങള്‍ പറഞ്ഞിട്ടല്ല. തെറ്റുചെയ്തവര്‍ എത്ര ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും ദൈവത്തിന്റെ നീതി എന്നൊന്നുണ്ടെന്നും അത് നടപ്പാകുമെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസവും പ്രാര്‍ഥനയുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് അഭിപ്രായപ്പെട്ടു.
പി.ജെ. കുര്യനെ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കണമെന്നുണ്ട്. നല്ല അഭിഭാഷകനെ വെയ്ക്കാന്‍ പണം വേണം. ഞങ്ങളുടെ കൈയില്‍ പണമില്ല. സഹായ ഹസ്തവുമായി ആരും ഇതുവരെ സമീപിച്ചിട്ടില്ല. മോളെ പണാപഹരണക്കേസില്‍ കുടുക്കി സസ്‌പെന്‍ഡ് ചെയ്ത കാലത്തെ ആനുകൂല്യങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ ആ പണമുപയോഗിച്ച് ഹൈക്കോടതിയില്‍ കേസുമായി പോകാമായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
Keywords: Girl, Father, Daughter, Suryanelly, Court, Year, God, Kvartha, Malayalam Vartha, Kerala Vartha, Rape, Case, Kottayam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.