ടി.പി വധം:അതിവേഗ കോടതി വേണമെന്ന് മുല്ലപ്പള്ളി

 


 ടി.പി വധം:അതിവേഗ കോടതി വേണമെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ്  ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ .രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍  ഇത് ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ടി.പി വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് താനും രമേശ് ചെന്നിത്തലയും പറഞ്ഞത് ഒന്നു തന്നെയാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. അന്വേഷണം തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.  പയ്യോളി മനോജ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ലെന്ന അറസ്റ്റിലായ പ്രതികളുടെയും ബന്ധുക്കളുടെയും വെളിപ്പെടുത്തല്‍ രാഷ്ട്രീയ- പൊലീസ് ഒത്തുകളിയുടെ തെളിവാണ്. ഇതേക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രാലയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SUMMARY: A fast track court is needed for the trial in the murder case of RMP leader T P Chandrasekharan, said Minister of State for Home Mullappally Ramachandran. This is required so that it will put an end to political murders in the state, he said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia